കളമശേരി സ്‌ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 53 വയസ് പ്രായമായ സ്ത്രീ മരണമടഞ്ഞു. തൊടുപുഴ സ്വദേശി കുമാരിയാണ് മരണമടഞ്ഞത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതോടെ സ്ഫോടനത്തിൽ മരണം രണ്ടായി.ഇന്ന് ഇന്ന് രാവിലെ 9. 42 ന് ആണ് നാടിനെ നടുക്കിയ സ്ഫോടനം കളമശ്ശേരിയിൽ ഉണ്ടായത്. യഹോവ സാക്ഷികളുടെ കൺവെൻഷൻ നടക്കുന്ന വേദിയിൽ മൂന്ന് സ്ഫോടനങ്ങൾ ആണ് ഉണ്ടായത്. ഐ ഇ ഡി ഉപയോഗിച്ചുള്ള സ്ഫോടനമാണ് നടന്നതെന്ന് സ്ഥിരീകരിച്ചിരുന്നു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan