ഷാനവാസ് കെ ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടില് ഒരു മുറി’ എന്ന ചിത്രത്തിന്റെ ട്രെയിലറെത്തി. ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷമ്മി തിലകന്, വിജയരാഘവന്, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി , ജനാര്ദ്ദനന്, ഗണപതി, സ്വതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാര്‍, ഹരിശങ്കര്‍, രാജീവ് വി തോമസ്, ജിബിന്‍ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജന്‍ കോഴിക്കോട് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഒരു കട്ടിലില്‍ ഇങ്ങനെ സ്നേഹിക്കുന്ന ഒരാളിനെ ഞാനാദ്യമായിട്ടാണ് കാണുന്നത് .. ഇതു എന്‍ പ്രിയമാനപുരുഷനും ഞാനും ഏഴുമാനവും ഒമ്പോതു നാളും സേന്തു പടുത്ത കട്ടില്… എന്‍ ഉയിരു കെടച്ച മാതിരി.: ഒരു കട്ടിലിന്റെ മഹാത്മ്യം വിവരിക്കുന്ന അക്കമ്മ എന്ന തമിഴ് സ്ത്രീ… താനും ഭര്‍ത്താവും ഏഴു മാസവും ഒമ്പതു ദിവസവും ഒന്നിച്ചു കിടന്ന കട്ടില്… അവര്‍ ഈ കട്ടിലിനെ സ്വന്തം ജീവന് പോലെ കരുതുന്നു. ഒരു കട്ടില് ഒരു മുറി എന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലറില്‍ കാണിച്ചിട്ടുള്ള ഒരു സംഭാഷണം ഇങ്ങനെയാണ്. അക്കമ്മയെ ഇവിടെ പ്രതിനിധീകരിക്കുന്നത് പൂര്‍ണ്ണിമ ഇന്ദ്രജിത്താണ്. വിജയരാഘവന്, രഘുനാഥ് പലേരി ഹക്കിം ഷാ പ്രിയംവദാ കൃഷ്ണന് എന്നിവരും ഈ ട്രയിലറില്‍ പ്രത്യക്ഷപ്പെടുന്നു.