7 13

ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ ഗുണപ്രദമായ പോഷണമാണ് കൊഴുപ്പുള്ള മീനിലും മറ്റും അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡ്. എന്നാല്‍ ഇത് മാത്രമല്ല ദേഷ്യം കുറയ്ക്കാനും ഒമേഗ-3 സപ്ലിമെന്റുകള്‍ നല്ലതാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. അക്രമണോത്സുകത 30 ശതമാനം വരെ കുറയ്ക്കാന്‍ ഒമേഗ-3 സപ്ലിമെന്റുകള്‍ സഹായിക്കുമെന്നാണ് 29 പഠനങ്ങളുടെ മെറ്റാ അനാലിസിസില്‍ നിന്നും ഗവേഷകര്‍ കണ്ടെത്തിയത്. പെട്ടെന്നുള്ള പ്രകോപനത്തിന്റെ ഫലമായുള്ള ദേഷ്യവും നേരത്തെ ആസൂത്രണം ചെയ്തുള്ള അക്രമണഭാവവുമെല്ലാം അമര്‍ത്തിവയ്ക്കാന്‍ ഒമേഗ-3 പോഷണത്തിന്റെ ഉപയോഗം സഹായിക്കുമെന്നാണ് കണ്ടെത്തല്‍. തലച്ചോറിലുണ്ടാകുന്ന നിരന്തരമായ നീര്‍ക്കെട്ട് മൂഡ് മാറ്റത്തിനും ദേഷ്യമുള്ള സ്വഭാവത്തിനുമെല്ലാം കാരണമാകാറുണ്ട്. ഈ നീര്‍ക്കെട്ടിനെ തടയാന്‍ ഒമേഗ-3 ഫാറ്റി ആസിഡിന് സാധിക്കും. സെറോടോണിന്‍, ഡോപ്പമിന്‍ പോലുള്ള ന്യൂറോട്രാന്‍സ്മിറ്ററുകളുടെ ഉത്പാദനം ഒമേഗ-3 വര്‍ധിപ്പിക്കുന്നതും മൂഡ് മെച്ചപ്പെടുന്നതിന് ഒരു കാരണമാണ്. ഈ ന്യൂറോട്രാന്‍സ്മിറ്ററുകളുടെ അസന്തുലനം ദേഷ്യത്തിലേക്ക് നയിക്കാറുണ്ട്. ഹൈപ്പോതലാമിക്-പിച്യുറ്ററി-അഡ്രനാല്‍ അച്ചുതണ്ടാണ് സമ്മര്‍ദ്ദത്തോടുള്ള ശരീരത്തിന്റെ പ്രതികരണത്തെ നിയന്ത്രിക്കുന്നത്. ഈ അച്ചുതണ്ടിനെ ഒമേഗ-3 സന്തുലിതമാക്കി വയ്ക്കുന്നതും ദേഷ്യം കുറയാനുള്ള കാരണമാണെന്ന് ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഉത്കണ്ഠ, വിഷാദരോഗം, മേധാശക്തി ക്ഷയം എന്നിവ കുറയ്ക്കാനും ഒമേഗ-3 ഫാറ്റി ആസിഡിന്റെ ഉപയോഗം സഹായിക്കും. സാല്‍മണ്‍, മത്തി പോലുള്ള മീനുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. എക്സ്ട്രാ വിര്‍ജിന്‍ ഒലീവ് എണ്ണ, ചിയ വിത്തുകള്‍ എന്നിയും ഒമേഗ-3 യുടെ സമ്പന്ന സ്രോതസ്സുകളാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *