എറണാകുളം ജില്ലയിൽ മഴക്കെടുതി രൂക്ഷം. പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. ഭൂതത്താന്കെട്ട് അണക്കെട്ടിന്റെ 15 ഷട്ടറുകൾ തുറന്നതോടെ ഈ ജലം ഇടുക്കിയിലൂടെ പൂർണമായും പെരിയാറിലേക്കാണ് ഒഴുകി വരുന്നത്. അതിനാലാണ് പെരിയാറിലെ ജലനിരപ്പ് ഉയരുന്നത്. പാതാളം, മഞ്ഞുമ്മൽ, പുറപ്പള്ളിക്കാവ് റെഗുലറ്റർ കം ബ്രിഡ്ജുകൾ മുഴുവൻ ഷട്ടറുകളും തുറന്നു. വെള്ളപ്പൊക്ക മുന്നറിയിപ്പിനും മുകളിലാണ് ആലുവയിൽ പെരിയാറിലെ ജലനിരപ്പെന്നാണ് സൂചന. ആലുവ ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങി. ജില്ലയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ വ്യാപക നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
എറണാകുളം ജില്ലയിൽ മഴക്കെടുതി രൂക്ഷം
