ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ശ്വാസകോശാരോഗ്യം വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. മത്സ്യത്തിലും മത്സ്യ എണ്ണ സപ്ലിമെന്റുകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ശ്വാസകോശാരോഗ്യത്തിന് ഗുണം ചെയ്യും. അമേരിക്കന്‍ ജേണല്‍ ഓഫ് റെസ്പിറേറ്ററി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ഒമേഗ-3 ഫാറ്റി ആസിഡിന്റെ നീര്‍ക്കെട്ടിനെ കുറയ്ക്കുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളാണ് ശ്വാസകോശ ആരോഗ്യത്തിന്റെ കാര്യത്തില്‍ നിര്‍ണായകമാകുന്നതെന്ന് അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയില്‍ നടത്തിയ ഗവേഷണം ചൂണ്ടിക്കാട്ടുന്നു. സാല്‍മണ്‍, ട്യൂണ, മത്തി തുടങ്ങിയ ഫാറ്റി മത്സ്യങ്ങളില്‍ ഉയര്‍ന്ന അളവില്‍ കാണപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡായ ഡോകോസഹെക്‌സെനോയിക് ആസിഡിന് ഏറ്റവും ശക്തമായ ബന്ധം ഗവേഷകര്‍ നിരീക്ഷിച്ചു. സോയാബീന്‍ നല്ല പ്രോട്ടീനുകളുടെ കലവറയാണ്. കൂടിയ അളവില്‍ ഫൈബര്‍ കണ്ടന്റും പ്രോട്ടീനില്‍ അടങ്ങിയിരിക്കുന്നു. ഇത് പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഒരു പരിധി വരെ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് വാള്‍നട്ട്. രോഗപ്രതിരോധ സംവിധാനത്തിന് മികച്ച ബലം നല്‍കാന്‍ ഇതിനു കഴിയും. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കാനും വാള്‍നട്ട് വളരെയധികം സഹായിക്കും. ബ്ലൂബെറിയാണ് മറ്റൊരു ഭക്ഷണം. മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോള്‍ കലോറി കുറഞ്ഞ പഴമാണ് ബ്ലൂബെറി. എന്നാല്‍ നൂട്രിയന്റ്‌റ്‌സും ആന്റി ഒക്‌സിടന്റ്‌സും ധാരാളം അടങ്ങിയതുമാണ്. ഫ്‌ളാക്‌സ് സീഡാണ് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മറ്റൊരു ഭക്ഷണം. ഒമേഗ-3 ഫാറ്റ് ആല്‍ഫ-ലിനോലെനിക് ആസിഡിന്റെ ഏറ്റവും സമ്പന്നമായ ഭക്ഷണ സ്രോതസ്സുകളില്‍ ഒന്നാണിത്. നാരുകള്‍, മഗ്‌നീഷ്യം, മറ്റ് പോഷകങ്ങള്‍ എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് ഫ്‌ളാക്‌സ് സീഡ്.