തോല്‍വികള്‍ ചിലപ്പോഴെല്ലാം അങ്ങനെയാണ്, അവ നമ്മെ നിരാശപ്പെടുത്തുമെങ്കിലും ഓരോ പുതിയ പാഠങ്ങളായി ജീവിതയാത്രയില്‍ മുന്നേറുവാന്‍ നമ്മെ പര്യാപ്തരാക്കും. മുന്നിലുള്ള മഹത്തായ വിജയം നേടുവാനായി ചെറിയ പരാജയങ്ങളിലൂടെ കടന്നുവന്നേ മതിയാവൂ. പിന്നിട്ട വഴികളിലെ അത്തരം പരാജയങ്ങളാവാം മഹത്തായ ലക്ഷ്യത്തിലേക്ക് കരുത്തോടെ മുന്നേറുവാന്‍ നമ്മെ പ്രാപ്തരാക്കുന്നത് എന്ന് ഓര്‍മ്മിപ്പിക്കുന്ന രചന. ‘ഒളിയന്‍ ശില’. ആന്‍ട്രിക് ഗ്രോമിക്. ഗ്രീന്‍ ബുക്‌സ്. വില 170 രൂപ.