പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല പുതിയ റോഡ്സ്റ്റര്‍ എക്സ് എന്‍ട്രി ലെവല്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 74,999 രൂപയാണ് പ്രാരംഭ വില. മൂന്ന് ബാറ്ററി ഓപ്ഷനുകളോടെ ഈ ബൈക്ക് ലഭ്യമാകും. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു. 2.5 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് ഉള്ള ബൈക്കിന്റെ അടിസ്ഥാന വേരിയന്റിന് 74,999 രൂപ വിലവരും. ബേസ് മോഡലില്‍ ഒറ്റ ചാര്‍ജില്‍ 117 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. മിഡ് സ്പെക്ക് മോഡലിന് 84,999 രൂപയാണ് വില. 3.5 കിലോവാട്ട്അവര്‍ ബാറ്ററിയാണ് ഇതില്‍ ക്രമീകരിക്കുക. ഒറ്റ ചാര്‍ജില്‍ 159 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. ടോപ്പ് സ്പെക്ക് വേരിയന്റിന് ഒരു ലക്ഷം രൂപയാണ് വില വരിക. 4.5 കിലോവാട്ട്അവര്‍ വേരിയന്റില്‍ ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. ഈ മോഡലുകള്‍ക്ക് പുറമേ, 4.5 കിലോവാട്ട്അവര്‍ ബാറ്ററിയും 9.1 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കും ഉള്ള പുതിയ റോഡ്സ്റ്റര്‍ എക്സ് പ്ലസ് ബ്രാന്‍ഡും കമ്പനി പുറത്തിറക്കും. ബൈക്കുകളുടെ വില 1.05 ലക്ഷം മുതല്‍ 1.55 ലക്ഷം രൂപ വരെയായിരിക്കും.
ഒലയുടെ റോഡ്സ്റ്റര്‍ എക്സ് എന്‍ട്രി ലെവല്‍
