പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ സൂക്ഷിക്കുന്നതില്‍ ഉദ്യാഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച വന്നെന്ന് അന്വേഷണ റിപ്പോര്‍ട്ട്. നാല് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ജില്ലാ കളക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്കി. നിര്‍ണായക സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ നശിപ്പിക്കപ്പെട്ടു പോകാന്‍ പോലും സാധ്യയുണ്ടായിരുന്നെന്നാണ് വിലയിരുത്തൽ. തര്‍ക്ക വിഷയമായ 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടികള്‍ സൂക്ഷിക്കുന്നതില്‍ പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ക്കും ഇത് മലപ്പുറത്തേക്ക് കൊണ്ടു വന്നതില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്കും ഗുരുതര വീഴ്ചയുണ്ടായെന്നാണ് റിട്ടേണിങ് ഓഫീസര്‍ കൂടിയായ പെരിന്തല്‍മണ്ണ സബ് കലക്ടറുടെ അന്വേഷണറിപ്പോര്‍ട്ട്. ഇവരുള്‍പ്പെടെ നാല് ഉദ്യോഗസ്ഥരോടാണ് ജില്ലാ കലക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥരുടെ പിഴവുകള്‍ ഉള്‍പ്പെടെ വിശദീകരിച്ച് കലക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പെരിന്തല്‍മണ്ണയിലെ സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ സൂക്ഷിക്കുന്നതില്‍ ഉദ്യാഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച വന്നെന്ന് അന്വേഷണ റിപ്പോര്‍ട്ട്
