നോക്കിയയുടെ ഏറ്റവും പുതിയ ടാബ്ലറ്റായ നോക്കിയ ടി21 ആണ് ഇത്തവണ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. വന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഈ ടാബ്ലറ്റില്‍ ഒട്ടനവധി ഫീച്ചറുകള്‍ ലഭ്യമാണ്. 10.3 ഇഞ്ച് 2കെ ഡിസ്‌പ്ലേയാണ് ഈ ടാബ്ലറ്റുകള്‍ക്ക് നല്‍കിയിട്ടുള്ളത്. പ്രത്യേക ഡിസൈനില്‍ രൂപകല്‍പ്പന ചെയ്ത ടാബ്ലറ്റില്‍ ആന്റിനയ്ക്കായി 60 ശതമാനം റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. കടുപ്പമേറിയ അലൂമിനിയം ബോഡിയാണ് നല്‍കിയിട്ടുള്ളത്. 8,200 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. അതിനാല്‍, 15 മണിക്കൂര്‍ വരെ വെബ് ബ്രൗസിംഗ്, 7 മണിക്കൂര്‍ വരെ കോണ്‍ഫന്‍സ് കോള്‍ തുടങ്ങിയവ സാധ്യമാണ്. ശരാശരി ബാറ്ററിയെക്കാള്‍ 60 ശതമാനം ആയുസ് കൂടുതല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നോക്കിയ ടി21 ടാബ്ലറ്റിന്റെ പ്രീ- ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉളള വൈഫൈ മോഡലിന് 17,999 രൂപയും, എല്‍ടിഇ പ്ലസ് വൈഫൈ മോഡലിന് 18,999 രൂപയുമാണ് വില. അതേസമയം, 1,000 രൂപയുടെ പ്രീ- ബുക്കിംഗ് ചെയ്യുന്നവര്‍ക്ക് 1,999 രൂപ വിലയുള്ള സൗജന്യ ഫ്‌ലിപ്പ് കവറും ലഭിക്കുന്നതാണ്.