ഓര്‍ക്കാനും പറയാനും എളുപ്പമുള്ള, ഭംഗിയുള്ള ഒരു പഴയ മേല്‍വിലാസത്തിന് എഴുത്തുകാരി സമര്‍പ്പിക്കുന്ന ഗീതകമാണ് ഈ പുസ്തകം; അമ്മയുടെ ഗര്‍ഭപാത്രത്തോളം സുരക്ഷിതത്വമേകിയ ഭവനത്തെക്കുറിച്ചുള്ള സ്മരണകള്‍. ബാല്യകൗമാരാനുഭവങ്ങളെ വളപ്പൊട്ടുകളും മയില്‍പ്പീലിത്തുണ്ടുകളുംപോലെ ചന്ദ്രമതി ഇവിടെ ആകര്‍ഷകമായി അടുക്കിയിരിക്കുന്നു. ഭിന്നപ്രകൃതക്കാരായ മനുഷ്യരോടൊപ്പം പശുക്കിടാവും പൂച്ചക്കുട്ടിയും മറ്റും ഒരു അപരിചിതത്വവുംകൂടാതെ ഈ ഓര്‍മത്താളുകളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു; ‘കുമാരി ചന്ദ്രിക’യുടെ എഴുത്തുലോകത്തെ വിരല്‍പ്പാടുകള്‍ ഇതില്‍ പതിഞ്ഞിരിക്കുന്നു. ആത്മാവ് കൂടുമാറുന്നതുപോലെ ‘സാരൂപ്യ’മായി പുനര്‍ജന്‍മമെടുത്ത ‘മാധവിമന്ദിര’ത്തിന്റെ പരിണാമകഥ കൂടി ഈ പരിഷ്‌കരിച്ച പതിപ്പില്‍ വായിക്കാം. ‘ഞാന്‍ ഒരു വീട്’. ചന്ദ്രമതി. എച്ച്ആന്‍ഡ്‌സി ബുക്‌സ്. വില 133 രൂപ.