അഖില്‍ സത്യനും നിവിന്‍ പോളിയും ഒന്നിക്കുന്നു. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം രണ്ടാമത്തെ ചിത്രവുമായി അഖില്‍ സത്യന് എത്തുകയാണ്. ഫാന്റസി ആണ് ഈ സിനിമയുടെ ജോണര്‍. 2024ലെ നിവിന്‍ പോളിയുടെ ഏറ്റവും പ്രധാന പ്രോജക്ട് കൂടിയാണിത്. ഗ്രാമീണ അന്തരീക്ഷത്തിലാണ് കഥ അവതരിപ്പിക്കുന്നത്. കഥയും തിരക്കഥയും അഖില്‍ സത്യനാണ്. താരനിര്‍ണയം നടന്നുവരുന്ന ചിത്രത്തിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. നിവിന്‍പോളി നിലവിലുള്ള പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയതിനുശേഷം ആകും ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി ഈ വര്‍ഷം പുറത്തിറങ്ങിയ ‘പാച്ചുവും അത്ഭുതവിളക്കും’ ബോക്സ്ഓഫിസില്‍ മികച്ച വിജയം നേടിയിരുന്നു. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലെ പിന്നണി പ്രവര്‍ത്തകര്‍ തന്നെയാകും പുതിയ ചിത്രത്തിലേയും അണിയറ പ്രവര്‍ത്തകര്‍. സംവിധായകന് സത്യന് അന്തിക്കാടിന്റെ ഇരട്ട മക്കളില്‍ ഒരാളായ അനൂപ് സത്യനും ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് എത്തിയിരുന്നു.