കര്‍ക്കശക്കാരിയായ ബോസായി മീരയും പ്രണയിക്കാനായി നരേനും. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപെട്ട മീരാ ജാസ്മിന്, നരേന് കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിച്ചെത്തുന്ന ‘ക്വീന്‍ എലിസബത്ത്’ ട്രെയിലര്‍ പ്രേക്ഷകരെ രസിപ്പിക്കുന്നു. മലയാളത്തില്‍ മികവുറ്റ സിനിമകള്‍ സമ്മാനിച്ച സംവിധായകന് എം.പത്മകുമാര്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ക്വീന്‍ എലിസബത്ത്’. വെള്ളം, അപ്പന്, പടച്ചോനെ നിങ്ങള്‍ കാത്തോളീ എന്നീ ഹിറ്റുകള്‍ സമ്മാനിച്ച ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്. അര്ജുന് ടി. സത്യന് ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. എം.പത്മകുമാറിന്റെ കരിയറിലെ ചിത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായി ഒരുക്കുന്ന ചിത്രം സമൂഹത്തില്‍ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമയാണ്. ചിത്രത്തില്‍ ശ്വേതാ മേനോന്, രമേശ് പിഷാരടി, വി.കെ.പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘ക്വീന്‍ എലിസബത്ത്’ ട്രെയിലര്‍
