കൈതിയിലൂടെ സംവിധായകന് ലോകേഷ് കനകരാജ് തുടക്കമിട്ട സിനിമാറ്റിക് യൂണിവേഴ്സായ എല്‍ സി യുവിലെ അടുത്ത ചിത്രം ‘ബെന്‍സി’ല്‍ സൂപ്പര്‍ വില്ലനായി നിവിന്‍ പോളി, നിവിന്‍ പോളിയുടെ ക്യാരക്ടര്‍ വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. വാള്‍ട്ടര്‍ എന്ന് പേരുള്ള സ്റ്റൈലിഷ് വില്ലന്‍ റോളിലാണ് നിവിന്‍ പോളി ചിത്രത്തിലെത്തുന്നത്. ശരീരം മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞു സ്വര്‍ണ്ണ പല്ലും വെച്ച് ഉഗ്ര രൂപത്തിലാണ് നിവിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്ന് കാരക്ടര്‍ വിഡിയോയില്‍ കാണാം. ഗൗതം രാമചന്ദ്രന് ഒരുക്കിയ റിച്ചി, റാം ഒരുക്കിയ യേഴു കടല്‍ യേഴു മലൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ബെന്‍സ്. രാഘവ ലോറന്‍സ് നായകനായി എത്തുന്ന ‘ബെന്‍സ്’ എന്ന ചിത്രം, റെമോ, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന് ഭാഗ്യരാജ് കണ്ണനാണ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം ലോകേഷ് കനകരാജ് നിര്‍മാണ പങ്കാളിയായ ചിത്രത്തിന്റെ കഥ രചിച്ചതും ലോകേഷ് തന്നെയാണ്.