ബിഹാര്‍ മുഖ്യമന്ത്രിയായി നിതിഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ സമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയുമാണ് ഉപമുഖ്യമന്ത്രിമാര്‍. ഒമ്പതംഗ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു. ജെഡിയുവിനും ബിജെപിക്കും മൂന്ന് മന്ത്രിമാര്‍ വീതമാണ് ഉള്ളത്.
രാവിലെ 11 മണിയോടെയാണ് രാജഭവനിൽ എത്തി ഗവർണറെ കണ്ട് നിതീഷ് കുമാർ രാജിക്കത്ത് സമർപ്പിച്ചത്. ബീഹാറിൽ ഉള്ള ബിജെപി എംഎൽഎമാർ എല്ലാം തന്നെ നിതീഷ് കുമാറിനെ പിന്തുണച്ചു.ജെ പി നദ്ദയും മറ്റ് നേതാക്കളും സത്യപ്രതിജ്ഞ നടക്കുന്ന പട്‌നയിലെത്തി.