ഉപതെരഞ്ഞെടുപ്പ് ദിവസമായ 19 ന് നിലമ്പൂർ നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുഅവധി പ്രഖ്യാപിച്ചു. തെരെഞ്ഞെടുപ്പിന്ന് 48 മണിക്കൂർ മുമ്പ് ഡ്രൈഡേയും പ്രഖ്യാപിച്ചു. മണ്ഡലത്തിലെ വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ ഡോ രത്തൻ യു കേൾക്കർ ഐഎഎസ് അറിയിച്ചു. അതിശക്തമായ മത്സരമായിരിക്കും നിലമ്പൂരിൽ സ്ഥാനാർത്ഥികൾ കാഴ്ച്ചവെക്കുക. ഭരണമാറ്റമോ തുടർഭരണമോ എന്നതാണ് ഇതിൽ പ്രധാനം. കോൺഗ്രസിൻ്റെ ആര്യാടൻ ഷൗക്കത്തും, എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജും, പിവി അൻവറും ബിജെപി സ്ഥാനാർത്ഥിയായി മോഹൻ ജോർജും കളത്തിലുണ്ട്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan