നിലമ്പൂരിൽ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രഖ്യാപിച്ച അഡ്വ. മോഹൻ ജോര്‍ജ് ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് അംഗത്വം കൈമാറി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറി ഷൈജു ചെറിയാനും ചടങ്ങിൽ അംഗത്വം സ്വീകരിച്ചു. മോഹൻ ജോർജ് വികസിത നിലമ്പൂരിന്റെ പടത്തലവനാകുമെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്ന് കേരളത്തെ നശിപ്പിച്ചുവെന്നും അഴിമതിയുടെ ചരിത്രം അവസാനിപ്പിക്കാൻ കേരളത്തിൽ മാറ്റം വേണമെന്നും എസ് സുരേഷ് പറഞ്ഞു.
നിലമ്പൂരിൽ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രഖ്യാപിച്ച അഡ്വ. മോഹൻ ജോര്‍ജ് ബിജെപി അംഗത്വം സ്വീകരിച്ചു
