തീവ്രവാദത്തിന് തിരിച്ചടി നൽകിയ സേനകൾക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് മോദി പറഞ്ഞു. ഈ വിജയം അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെൺമക്കൾക്കും സമർപ്പിക്കുന്നെന്നും രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കവേ മോദി വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറിനും തുടർന്നുണ്ടായ ഇന്ത്യ-പാക് സംഘർഷത്തിനും ശേഷം രാജ്യത്തെ അഭിസംഭോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ പെൺകുട്ടികളുടെ സിന്ദൂരം മായ്ച്ചുകളഞ്ഞ ഭീകരരെ ഭൂമുഖത്തുനിന്ന് നമ്മൾ മായ്ച്ചുകളഞ്ഞു എന്നും ഭയന്ന പാകിസ്ഥാൻ ലോകം മുഴുവൻ രക്ഷതേടി നടന്നു എന്നും ആണവായുധ ഭീഷണി വേണ്ട, ആ ബ്ലാക്ക് മെയിൽ ഇവിടെ ചെലവാകില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിൽ രാജ്യം നേടിയ ഈ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്. സേനകൾക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി പോർമുഖത്ത് സേനകൾ അസാമാന്യ ധൈര്യവും, പ്രകടനവും കാഴ്ച വച്ചുവെന്ന് പ്രശംസിച്ചു. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായ എല്ലാവർക്കും അഭിവാദ്യമെന്നും മോദി പറഞ്ഞു. പാക് ഭീകരവാദത്തെ ഓർമ്മിപ്പിച്ച് വെള്ളവും, രക്തവും ഒന്നിച്ചൊഴുകില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, പാകിസ്ഥാനുമായി ചർച്ച നടന്നാൽ അത് പാക് അധീന കശ്‌മീരുമായി ബന്ധപ്പെട്ട് മാത്രമായിരിക്കും എന്നും വ്യക്തമാക്കി.
ഓപ്പറേഷന്‍ സിന്ദൂറില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ്. പഹല്‍ഗാമില്‍ വിനോദ സഞ്ചാരികളെ കൊന്നൊടുക്കിയ ഭീകരരെ പിടികൂടാതെ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയമാണെന്ന് എങ്ങനെ പറയാനാകുമെന്ന് ഛത്തീസ് ഘട്ട് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ചോദിച്ചു. ഓപ്പറേഷന്‍ സിന്ധൂർ വന്‍ വിജയമാണെന്നും ഭീകരര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത പ്രത്യാക്രമണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയതെന്നും ബിജെപി തിരിച്ചടിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയിലേയ്ക്ക്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുടിൻ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നത്. ഭീകരതയെ ചെറുക്കുന്നതിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള തുടർച്ചയായ സഹകരണത്തിന്റെ അടിയന്തര ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും ഫോണിൽ സംസാരിച്ചെന്ന് റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സ്ഥിരീകരിച്ചു. വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിൽ പുടിൻ പങ്കെടുക്കും.
കേരള സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. കേരള സര്‍വകലാശാല തമിഴ് ഡിപ്പാര്‍ട്ട്മെന്‍റിലെ സെമിനാര്‍ വിലക്കിയ സംഭവത്തിലാണ് വൈസ് ചാന്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യസ്നേഹ സര്‍ട്ടിഫിക്കറ്റ് വിസി നൽകേണ്ടതില്ലെന്നും ഡോ. മോഹൻ കുന്നുമ്മൽ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് ആരോപിച്ചു.
കേരള സർവകലാശാല തമിഴ് ഡിപ്പാർട്ട്മെന്റിൽ സെമിനാര്‍ വിലക്കിയ സംഭവത്തില്‍ കടുത്ത നടപടികൾ വേണ്ടെന്ന് സർവകലാശാലയുടെ തീരുമാനം. വിദ്യാർത്ഥി മാപ്പ് അപേക്ഷിച്ച പശ്ചാത്തലത്തിലാണ് സർവകലാശല ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. സംഭവത്തില്‍ വകുപ്പ് മേധാവിയേയും വിദ്യാർത്ഥിയേയും താക്കീത് ചെയ്യും എന്നും സര്‍വകലാശാല അറിയിച്ചു.
മലപ്പുറത്ത് നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 49 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് 40 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ 152 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ. പുതിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ കണ്ണൂരിൽ അറിയാം. സംസ്ഥാന വ്യാപകമായി അദ്ദേഹത്തെ അറിയുമോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം കഴിവ് തെളിയിക്കട്ടേയെന്നും പത്മജ പ്രതികരിച്ചു. പലരും അത് ആരാണെന്ന് പലരും തന്നോട് ചോദിച്ചിരുന്നു. കെ മുരളീധരൻ കഴിവ് തെളിയിച്ച നേതാവാണ്. അദ്ദേഹത്തെപ്പോലുള്ള പല നേതാക്കളെയും പരിഗണിക്കാതിരുന്നത് എന്തുകൊണ്ടെന്നറിയില്ലെന്നും പത്മജ കൂട്ടിച്ചേർത്തു.
കൊഴുപ്പ് നീക്കൽ ശസത്രക്രിയക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ, ശസ്ത്രക്രിയ നടത്തിയ കഴക്കൂട്ടത്തെ കോസ്മെറ്റിക് ക്ലിനികിൻ്റെ ക്ലിനിക്കൽ രജിസ്ട്രേഷൻ റദ്ദാക്കി. ലൈസൻസിന് വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് ആശുപത്രിയുടെ രജിസ്ട്രേഷൻ റദ്ദാക്കിയത്. ആശുപത്രിക്കെതിരായ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് ലൈസൻസ് നൽകിയത്. ഇതിനെതിരെ ഗുരുതരാവസ്ഥയിൽ കഴിയുന്ന നീതുവിൻ്റെ കുടുംബം രംഗത്ത് വന്നിരുന്നു.
കഴക്കൂട്ടത്തെ സ്വകാര്യ ക്ലിനിക്കിൽ കൊഴുപ്പു നീക്കൽ ശസ്ത്രക്രിയ വിധേയയാതിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലാവുകയും ഒൻപത് വിരലുകൾ മുറിച്ചുമാറ്റേണ്ടി വരികയും ചെയ്ത സംഭവത്തിൽ ചികിത്സാ പിഴവില്ലെന്നാണ് ഇന്ന് പുറത്തുവന്ന മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നത്. എന്നാണ് മെഡിക്കൽ ബോർഡ് ഒത്തുകളിക്കുകയാണെന്ന് ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ കുടുംബം ആരോപിച്ചു. എന്നാൽ ശസ്ത്രക്രിയയിൽ പിഴവില്ലെന്നാണ് ഇപ്പോൾ മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നത്.
ഇടുക്കി ജില്ലയിലെ മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രക്ക് നിരോധനം. റോഡിലേക്ക് കല്ലും മണ്ണും ഇടിഞ്ഞു വീണതിന് പിന്നാലെയാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. അപകടസാധ്യത കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയതെന്ന് കളക്ടർ വിശദീകരിച്ചു. കരിങ്കല്ല് വീഴാനുള്ള സാധ്യതയുണ്ടെന്നും മഴ ശക്തമായി പെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ഇങ്ങിനെയൊരു തീരുമാനമെടുത്തതെന്നുമാണ് കളക്ടർ അറിയിക്കുന്നത്.
ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായുള്ള പരിശോധനയിൽ ബെംഗളൂരുവിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നും 16.399 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. കോഴിക്കോട് ഒളവണ്ണ സ്വദേശി അദ്വൈത്.പി.റ്റി (27 വയസ്) ആണ് പിടിയിലായത്.
പാലിയേക്കരയിൽ ടോൾ പ്ലാസ ജീവനക്കാരനെ ലോറി ഡ്രൈവര്‍ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ടോൾ ബൂത്തിലെ കളക്ഷൻ ജീവനക്കാരനായ ഉത്തർപ്രദേശ് ഫൈസാബാദ് സ്വദശി പപ്പു കുമാറിനാണ് മർദനമേറ്റത്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.
കൊല്ലം: അലയമൺ കരുകോണിൽ തെരുവുനായ ആക്രമണത്തിൽ 11പേർക്ക് പരിക്കേറ്റു. ഒരു കുട്ടി ഉൾപ്പെടെ 11പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ആക്രമിച്ച നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചവരുടെ എണ്ണം കൂടി വരികയാണ്. തെരുവുനായ ആക്രമണത്തിൽ സംസ്ഥാനത്ത് ഒരാഴ്ച്ചക്കിടെ 3 കുട്ടികൾ മരിച്ചിരുന്നു. മലപ്പുറത്തും, പത്തനംതിട്ടയിലും കൊല്ലത്തുമാണ് കുട്ടികൾ മരിച്ചത്. വാക്സിൻ എടുത്തതിന് ശേഷമായിരുന്നു മരണം.
കൊല്ലം അലയമൺ കരുകോണിൽ തെരുവുനായ ആക്രമണത്തിൽ 11പേർക്ക് പരിക്കേറ്റു. ഒരു കുട്ടി ഉൾപ്പെടെ 11പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ആക്രമിച്ച നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. മലപ്പുറത്തും, പത്തനംതിട്ടയിലും കൊല്ലത്തുമാണ് കുട്ടികൾ മരിച്ചത്. വാക്സിൻ എടുത്തതിന് ശേഷമായിരുന്നു മരണം.
അഞ്ചംഗ സംഘം ബസ് ഡ്രൈവറുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തി. തിരുവല്ല മല്ലപ്പള്ളിയിലാണ് സംഭവം. സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഭീഷണി. തിരുവമ്പാടി ബസ്സിന്റെ ഡ്രൈവർ വിഷ്ണുവിനെയാണ് അഞ്ചംഗ സംഘം ഭീഷണിപ്പെടുത്തിയത്.
നായയെ ഓട്ടോറിക്ഷയുടെ പിന്നിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഉടമ അറസ്റ്റിലായി. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരതയ്ക്കാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. കസ്ന പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ ദാധ ഗ്രാമവാസിയായ നിതിൻ എന്നയാളാണ് അറസ്റ്റിലായത്.
ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചെന്ന് ആരോപണം. തൃശൂർ പൂരത്തിനിടെയാണ് സംഭവം. പാറമേക്കാവ് ദേവസ്വമാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചെന്നും ഇതേ തുടർന്ന് ആനകൾ ഓടിയെന്നും ഇവർ പറയുന്നു. തൃശ്ശൂർ പൂരപറമ്പിൽ ലേസറുകൾ നിരോധിക്കണമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു. ലേസർ അടിച്ചതിൽ ചില സംഘടനകൾക്ക് പങ്കുള്ളതായി സംശയിക്കുന്നതായും ഇവർ പറഞ്ഞു. ആനകളെ എഴുപ്പള്ളിപ്പിക്കുന്നതിനെതിരെ നിൽക്കുന്ന സംഘടനകൾ ബോധപൂർവം പ്രശ്നമുണ്ടാക്കിയതാണോയെന്ന സംശയമാണ് ഇവർ ഉന്നയിച്ചത്.
പ്രമുഖ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോക്ടർ സുബണ്ണ അയ്യപ്പനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ ശ്രീരംഗപട്ടണത്ത് കാവേരി നദിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച മുതൽ അദ്ദേഹത്തെ കാണാതായിരുന്നു. നദീ തീരത്ത് ധ്യാനത്തിൽ ഇരിക്കുന്നതിനിടയിൽ പുഴയിലേക്ക് കാൽ തെറ്റി വീണതാണോ എന്ന സംശയത്തിലാണ് പൊലീസ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യത്തുടനീളം സുരക്ഷ വർധിപ്പിച്ചതിന്റെ ഭാഗമായി ഡൽഹിയിലെ തിഹാർ ജയിലിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. തീവ്രവാദികളും ഗുണ്ടകളുമുൾപ്പെടെയുള്ള കുപ്രസിദ്ധരായ തടവുകാരെ ജയിലിൽ പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
ഓപ്പറേഷൻ സിന്ദൂറിൽ രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി. ഓപ്പറേഷൻ സിന്ദൂർ വിജയമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി രാജ്യവ്യാപക പ്രചാരണത്തിന് ഇറങ്ങുന്നത്. നാളെ മുതൽ 23 വരെ രാജ്യവ്യാപകമായി മുതിർന്ന നേതാക്കളും, മന്ത്രിമാരും നയിക്കുന്ന തിരംഗ യാത്രകൾ സംഘടിപ്പിക്കും. ഓപ്പറേഷന്‍ സിന്ധൂർ വന്‍ വിജയമാണെന്നും ഭീകരര്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയാത്ത പ്രത്യാക്രമണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയതെന്നുമാണ് ബിജെപിയുടെ വാദം.
ഇന്ത്യയും പാകിസ്ഥാനും തമ്മിലെ ഡിജിഎംഒ തല ചർച്ചയിൽ മുന്നറിയിപ്പുമായി ഇന്ത്യ. ഒരു വെടി പോലും ഉതിർക്കരുതെന്നും വെടിനിർത്തൽ സമ്പൂർണമായി നടപ്പാക്കണമെന്നും പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. അതിർത്തി മേഖലകളിൽ നിന്ന് ഇരുപക്ഷവും സേനകളെ കുറച്ച് തുടങ്ങാനും തീരുമാനമുണ്ട്. വെടിനിർത്തൽ സംബന്ധിച്ചാണ് ചർച്ച ചെയ്തത്. സിന്ധു നദീജല കരാർ അടക്കമുള്ള വിഷയങ്ങൾ ഈ യോഗത്തിൽ ചർച്ച ചെയ്തില്ല. ഇന്ന് വൈകിട്ടോടെ ആരംഭിച്ച ചർച്ച 30 മിനിറ്റോളമാണ് നീണ്ടു നിന്നത്. ചർച്ച തുടരാനും യോഗത്തിൽ ധാരണയായി.
വിനോദ സഞ്ചാര മേഖലയിൽ നിന്ന് സന്യാസി ഞണ്ടുകളെ കടത്താൻ ശ്രമം. മൂന്ന് പേർ അറസ്റ്റിൽ. ജപ്പാനിലെ ഒകിനാവയ്ക്ക് സമീപത്തെ അമാമി ദ്വീപിൽ നിന്ന് 160 കിലോഗ്രാം സന്യാസി ഞണ്ടുകളെ കടത്താൻ ശ്രമിച്ചതിനാണ് മൂന്ന് ചൈനീസ് യുവാക്കൾ അറസ്റ്റിലായത്.
ഇന്ത്യ-പാക് സംഘർഷം ആണവ യുദ്ധത്തിലേക്ക് എത്തുമായിരുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് പോകുമായിരുന്നു, എന്നാല്‍ ഇത് ഒഴിവാക്കിയെന്നാണ് ട്രംപിന്റെ വാദം. വിഷയത്തില്‍ വൈസ് പ്രസിഡന്റ് ജെഡി വാൻസിനെയും മാർക്ക് റൂബിയോയേയും ട്രംപ് അഭിനന്ദിക്കുകയും ചെയ്തു.
ബ്ലൂ ഗം മരങ്ങൾ വ്യാപകമായി വെട്ടിനിരത്താൻ തുടങ്ങിയതോടെ വിക്ടോറിയയിൽ കൊവാലകൾ ചത്തൊടുങ്ങുന്നു. പൂർണമായും യൂക്കാലിപ്റ്റ്സ് ഇനത്തിലുള്ള ബ്ലൂ ഗം മരങ്ങളിൽ ആശ്രയിച്ച് കഴിയുന്ന സസ്തനികളാണെന്നതാണ് കൊവാലകളെ പ്രതിസന്ധിയിലാക്കുന്നത്.മരങ്ങൾ മുറിച്ച് മാറ്റുന്നതിന് പിന്നാലെ അടുത്ത താവളങ്ങൾ തേടി പോവുന്ന കൊവാലകളിൽ പലതും ട്രെക്കുകൾക്ക് അടിയിൽപ്പെട്ട് ചാവുകയാണ് പതിവെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്.
ശ്രീലങ്കയിൽ ബസ് പാറക്കെട്ടിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 21 ആയി. 14 പേർക്ക് പരിക്കേറ്റു. കോട്മലെ എന്ന സ്ഥലത്ത് വച്ചാണ് സർക്കാർ ബസ് മറിഞ്ഞത്.
തുർക്കിയുമായുള്ള സംഘർഷം അവസാനിപ്പിച്ച് ആയുധം താഴെ വയ്ക്കുകയാണെന്ന് കുർദിസ്ഥാൻ വർക്കേഴ്‌സ് പാർട്ടി (പികെകെ). 40 വർഷത്തിലേറെയായി പികെകെയുടെ നേതൃത്വത്തിൽ തുർക്കിയിൽ ആഭ്യന്തര കലാപം നടക്കുകയാണ്. തടവിൽ കഴിയുന്ന പികെകെയുടെ സ്ഥാപക നേതാവ് അബ്ദുള്ള ഒക്‌ലാനാണ് സംഘടനയെ നിരായുധീകരിക്കാനും സമാധാനത്തിന്‍റെ പാത പിന്തുടരാനും ആഹ്വാനം ചെയ്തത്.
അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വരവേല്‍ക്കാന്‍ സജ്ജമായി സൗദി തലസ്ഥാനം. രണ്ടാം തവണ പ്രസിഡന്‍റായ ശേഷം ട്രംപിന്‍റെ മിഡില്‍ ഈസ്റ്റിലേക്കുള്ള ചരിത്രപരമായ ആദ്യ യാത്ര ചൊവ്വാഴ്ച തുടങ്ങും. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ നീളുന്ന സന്ദര്‍ശനത്തില്‍ ട്രംപ് ആദ്യമെത്തുക സൗദിയിലാണ്. തുടര്‍ന്ന് ഖത്തറിലും യുഎഇയിലും ട്രംപ് സന്ദര്‍ശനം നടത്തും.
പാകിസ്ഥാനിൽ വീണ്ടും ഭൂകമ്പം. ഇന്ന് ഉച്ചയ്ക്ക് 1:26നാണ് ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഇന്ന് ഉണ്ടായ ഭൂകമ്പത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകളില്ല.
51 ഇടങ്ങളിലായി പാകിസ്ഥാൻ സൈന്യത്തിന് നേരെ ആക്രമണങ്ങൾ നടത്തിയെന്ന അവകാശവാദവുമായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി. 71 ആക്രമണങ്ങളാണ് പാക് സൈന്യത്തെയും ഐഎസ്ഐയെയും ലക്ഷ്യമിട്ട് നടത്തിയതെന്ന് ബിഎൽഎ പ്രസ്താവനയിലൂടെ അറിയിച്ചു. പാകിസ്ഥാൻ ഒരേ സമയം ഭീകരത വളർത്തുകയും സമാധാനം പറയുകയുമാണ് ചെയ്യുന്നത്. പാകിസ്ഥാനിൽ നിന്നുള്ള സമാധാനം, വെടിനിർത്തൽ, സാഹോദര്യം എന്നിവയെക്കുറിച്ചുള്ള ഓരോ വാക്കും വെറും വഞ്ചനയും താൽക്കാലിക യുദ്ധ തന്ത്രവും മാത്രമാണെന്ന് ഇന്ത്യയെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് ബിഎൽഎ വ്യക്തമാക്കി.