Screenshot 2024 02 27 20 21 14 990 com.android.chrome edit 3

 

പരസ്യപ്രതികരണം പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ട് പിവി അൻവര്‍ എംഎല്‍എയുടെ വാര്‍ത്താസമ്മേളനം.സ്വര്‍ണം കടത്തലും പൊട്ടിക്കലുo, മരം മുറി എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പൊലീസ് ശരിയായിട്ടല്ല അന്വേഷിക്കുന്നത്. കള്ളക്കടത്തുകാരെ മഹത്വവത്കരിക്കരിക്കാനുള്ള ശ്രമമാണ് താൻ നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത്രത്തോളം അദ്ദേഹം കടന്ന് പറയേണ്ടിയിരുന്നില്ലെന്നും പിവി അൻവര്‍ പറഞ്ഞു.

 

പൊലീസ് ഇപ്പോൾ തന്‍റെ പുറകെയാണെന്ന് പിവി അൻവർ എംഎൽഎ. കഴിഞ്ഞദിവസം രാത്രി രണ്ടുമണിക്ക് വരെ പൊലീസുകാര്‍ തന്റെ വീടിന് സമീപത്ത് വന്നിരുന്നു. ഇവിടെ നിന്ന് പോലും പൊലീസ്  തന്നെ പിടിച്ചുകൊണ്ടുപോകുമോ  എന്നറിയില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും പിവി അൻവര്‍ എംഎല്‍എ നിലമ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു.

എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ച് എംഎൽഎ പി വി അൻവർ. പാര്‍ലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച അൻവർ, എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്നും വ്യക്തമാക്കി. പാർട്ടി പറഞ്ഞാലും എംഎൽഎ സ്ഥാനം രാജിവക്കില്ലെന്ന് അൻവർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാഹുൽ ഗാന്ധിയോടും ഗാന്ധി കുടുംബത്തോടും ഭയങ്കര ബഹുമാനമാണെന്ന് പി വി അൻവർ.ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തിലെത്തി രാഹുൽ ഗാന്ധി, ഇ ഡി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് നിരന്തരം ചോദിച്ചതുകൊണ്ടാണ് അന്ന് അത്തരം പരാമർശം നടത്തേണ്ടി വന്നത്. മുഖ്യമന്ത്രിക്കെതിരെ അത്തരം പരാമർശനം നടത്തിയതുകൊണ്ടാണ് രാഹുലിന്‍റെ ഡി എൻ എ പരിശോധിക്കണമെന്ന് താൻ തിരിച്ചടിച്ചതെന്നും അൻവർ വിവരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ തുറന്നടിച്ച് പിവി അൻവര്‍ . ഒരു റിയാസിന് വേണ്ടി മാത്രമല്ല പാര്‍ട്ടി, മരുമകന് വേണ്ടിയാകും മുഖ്യമന്ത്രി പല കാര്യങ്ങളിലും സംരക്ഷണം ഒരുക്കുന്നതെന്നും പിവി അൻവര്‍ ആരോപിച്ചു.

 

ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിച്ച് പിവി അൻവർ എംഎൽഎ. തനിക്ക്പാർട്ടിയിലെ സാധാരണക്കാരായ സഖാക്കളുടെ പിന്തുണയുണ്ടെന്ന് വാർത്താസമ്മേളനത്തിൽ അൻവർ ആവർത്തിച്ചു.

പി.വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. പിബി യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്കാണ് മുഖ്യമന്ത്രിയുടെ യാത്ര.

 

എംഎൽഎ പിവി അൻവർ പാർട്ടി ശത്രുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് കരുതേണ്ടി വരുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. മുഖ്യമന്ത്രി കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കുകയാണ്, ആർക്കും അത് കെടുത്താനാകില്ല. പിവി അൻവർ ഉയർത്തിയ പുതിയ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ടിപി രാമകൃഷ്ണൻ.

 

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച പിവി അൻവർ എംഎൽഎ പുറത്തേക്ക് എന്ന് സൂചന.പാർലമെൻററി പാർട്ടി യോഗത്തിൽ നിന്ന് അൻവറിനെ ഉടൻ മാറ്റിനിർത്തും.മുന്നണി അച്ചടക്കത്തിന്റെ പരിധിയെല്ലാം ലംഘിച്ച പിവി അൻവറിനെതിരെ സിപിഎം നിലപാട്  കൂടുതൽ കടുപ്പിക്കും.

പിവി അൻവര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായി നടത്തിയ ഗുരുതര ആരോപണങ്ങള്‍ തള്ളി സിപിഎം. പാര്‍ട്ടി ശത്രുവായി അൻവര്‍ മാറരുതെന്നും ആവശ്യമായ നിലപാട് പാര്‍ട്ടി സ്വീകരിക്കുമെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലെ കാര്യങ്ങള്‍ വിശദമായി നോക്കിയശേഷം നാളെ പ്രതികരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

 

ഉത്തരം താങ്ങി നിർത്തുന്നത് താനാണെന്ന് കരുതുന്ന പല്ലിയോട് എംഎൽഎ പി. വി.അൻവറിനെ ഉപമിച്ച് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് . ഇത്തരം കുറേ പല്ലികളെ നമ്മൾ കണ്ടിട്ടുണ്ടെന്നും കെട്ടിടം വീഴ്ത്താൻ ഉത്തരത്തിൽ നിന്ന് കൈവിട്ട പല്ലികളൊക്കെ താഴെ വീണതാണ് ‘ചരിത്രം’ എന്നാണ് സനോജിന്‍റെ ഓർമ്മപ്പെടുത്തൽ.

പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ ചർച്ച ചെയ്യാനൊരുങ്ങി യുഡിഎഫ്. മുഖ്യമന്ത്രിയുടെ രാജിക്കായി സമരം കടുപ്പിക്കാനാണ് യുഡിഎഫ് തീരുമാനിക്കുക.മുഖ്യമന്ത്രിക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിട്ടുള്ളത്. എൽഡിഎഫുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ച അൻവർ ഞായറാഴ്ച്ച നിലമ്പൂരിൽ പൊതുസമ്മേളനവും വിളിക്കുന്നുണ്ട്.

അറിഞ്ഞുകൊണ്ട് പി.വി. അന്‍വറിനെ വേട്ടയാടാന്‍ വിട്ടുകൊടുക്കില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. അന്‍വര്‍ പറഞ്ഞതെല്ലാം രാഷ്ട്രീയ യാഥാര്‍ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. അന്‍വറിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കുമോയെന്ന ചോദ്യത്തോട്, അത് താന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ലെന്നായിരുന്നു സുധാകരന്റെ മറുപടി.

 

സംസ്ഥാനത്തെ ട്രഷറികളിൽ ഒക്ടോബർ ഒന്നിന് രാവിലെ പണമിടപാട് ആരംഭിക്കാൻ വൈകുമെന്ന് ട്രഷറി വകുപ്പ് . സെപ്റ്റംബർ 30ന് പാദവർഷം അവസാനിക്കുന്നതിനാൽ, പിറ്റേദിവസo ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമായ ശേഷം മാത്രമേ ഇടപാടുകൾ ആരംഭിക്കാൻ സാധിക്കു എന്ന്ട്രഷറി വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള രണ്ടാംഘട്ട വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി. നടന്‍ ദിലീപ്, പള്‍സര്‍ സുനി, മാര്‍ട്ടിന്‍ മണികണ്ഠന്‍ എന്നിവര്‍ കോടതിയിലെത്തി.പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളും സാക്ഷി മൊഴികളും പ്രകാരം പ്രതികളോട് കോടതി ചോദ്യങ്ങള്‍ ചോദിക്കുന്ന നടപടിയാണ് തുടങ്ങിയിരിക്കുന്നത്.

 

എഡിജിപി എം ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെയും സ്വത്തുവിവരം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വിജിലിൻസ് കോടതിയിൽ പൊതുതാൽപര്യ ഹർജി. ഹർജിയിൽ റിപ്പോർട്ട് നൽകാൻ വിജിലൻസ് തിരുവനന്തപുരം കോടതി ഡയറക്ടർക്ക് നിർദേശം നൽകി.

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥന്‍റെ മരണത്തിന് കാരണക്കാരായ കോളേജ് ഡീനിനേയും ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനെയും തിരികെ പ്രവേശിപ്പിക്കാനുള്ള തീരുമാനം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റിക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നല്‍കി.ഹൈക്കോടതി റിട്ട: ജസ്റ്റിസ് ഹരിപ്രസാദിന്‍റെ റിപ്പോർട്ടിൽ ഡീനും അസിസ്റ്റന്റ് വാർഡനും കുറ്റക്കാരാണെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

 

പി.വി അന്‍വര്‍ വിവാദം  ദോഷമുണ്ടാക്കി,  എന്നാൽ ഇതുകൊണ്ടൊന്നും തകരുന്ന പാര്‍ട്ടിയല്ല സിപിഎം എന്നു ജി. സുധാകരന്‍. പാര്‍ട്ടി എടുത്ത നിലപാട് അംഗീകരിക്കുകയാണെന്ന് അന്‍വര്‍ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ വോട്ട് കൂടി നേടിയാണ് അന്‍വര്‍ എംഎല്‍എ ആയത്. അദ്ദേഹം ഇടതുമുന്നണിയില്‍ തുടരണമെന്നാണ് ആഗ്രഹം എന്നും അദ്ദേഹം വ്യക്തമാക്കി .

 

എം എൽ എ പിവി അൻവർ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി വടകര എം എൽ എയും ആർ എം പി നേതാവുമായ കെ കെ രമ . ‘ഇന്നോവ, മാഷാ അള്ള’ എന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രമ രംഗത്തെത്തിയത്.

നടൻ സിദ്ദിഖിൻ്റെ മൂൻകൂർ ജാമ്യാപേക്ഷക്കെതിരെ അഭിഭാഷകൻ അജീഷ് കളത്തിൽ സുപ്രീംകോടതിയിൽ തടസ ഹർജി നൽകി. ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനടക്കം പരാതി നൽകിയ വ്യക്തിയാണ് അജീഷ്.

 

സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് ഇന്ന്ശമ്പളം ലഭിച്ചു. ട്രഷറിയുടെ ഭാഗത്ത് നിന്ന് ഗുരുതര പിഴവാണ് സംഭവിച്ചത്. 46 ലക്ഷം രൂപയുടെ ശമ്പള ബില്ല് അബന്ധത്തിൽ ട്രഷറി ഓഫീസർ ഒപ്പിട്ടതാണെന്നാണ് വിശദീകരണം.

പാലക്കാട് റെയിൽവെ സ്റ്റേഷനിൽ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. പാലക്കാട്‌ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ സ്ക്വാഡും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും ചേർന്ന് നടത്തിയ പരിശോധനയിലാണ് 14.22 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. പോലീസ്കൂടുതൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. നാളെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, 28 മുതൽ 30 വരെ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവതിയെ അടിച്ച് കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ്. അട്ടപ്പാടി തേക്കുമുക്കിയൂർ സ്വദേശി വള്ളിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. ഭർത്താവ് രംഗസ്വാമിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണാർക്കാട് പ്രത്യേക കോടതിയുടേതാണ് വിധി.

തൃശൂർ കുതിരാൻ ദേശീയപാതയിൽ സ്വർണ്ണം കവർന്ന സംഭവത്തിൽ പരാതിക്കാരന്റെ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. ഒല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നാല് സ്ക്വാഡുകൾ രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

 

സംസ്ഥാനത്തെ തെരഞ്ഞെടുത്ത പത്ത് വെറ്ററിനറി ആശുപത്രികൾ സ്മാർട്ട് ആക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. പെരുമ്പാവൂ൪ ഒക്കൽ മൃഗാശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

 

ദേവികുളം എം.എൽ.എ. എ. രാജയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീം കോടതി വിധി പറയാനായി മാറ്റി.എ. രാജ ഹാജരാക്കിയ കണ്ണൻദേവൻ ഹിൽ പ്ലാന്റേഷൻ കമ്പനിയുടെ രേഖയാണ് കേസിൽ നിർണായകമാകുക.

അരുചാല്‍പ്രദേശിലേയും നാഗാലാന്‍ഡിലേയും പ്രദേശങ്ങളില്‍ ആറ് മാസത്തേക്കുകൂടി അഫ്‌സ്പ നീട്ടി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.സായുധസേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമമായ ‘അഫ്‌സ്പ’. നാഗാലാന്‍ഡിലെ എട്ട് ജില്ലകളിലും അരുണാചല്‍ പ്രദേശിലെ മൂന്ന് ജില്ലകളിലും മറ്റ് ചില പ്രദേശങ്ങളിലും ക്രമസമാധാനനില അവലോകനം ചെയ്തശേഷമാണ് ആറ് മാസത്തേക്ക് കൂടി അഫ്‌സ്പ നീട്ടിയത്.

രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറിയ്ക്ക് ശ്രമമെന്ന് സൂചന. ഗുജറാത്തിൽ റെയിൽവേ പാളത്തിൽ സ്ഥാപിച്ച ഇരുമ്പ് ദണ്ഡിൽ ട്രെയിൻ ഇടിച്ചു. ട്രെയിൻ ഇരുമ്പ് ദണ്ഡിൽ ഇടിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു.വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഉത്തർപ്രദേശിലെ എല്ലാ ഭക്ഷണ കേന്ദ്രങ്ങളിലും സിസിടിവി നിർബന്ധമാക്കി യുപി സർക്കാർ. ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലങ്ങളിൽ മാത്രമല്ല പാകം ചെയ്യുന്ന ഇടങ്ങളിലും സിസിടിവി സ്ഥാപിക്കണം. ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നുവെന്നും മായം ചേർക്കുന്നുവെന്നുമുള്ള വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ തീരുമാനം.

 

കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 70കാരനായ പൂജാരി അറസറ്റിൽ. തമിഴ്നാട് തേനിയിലാണ് സംഭവം. പ്രതിയെ 15 ദിവസത്തേക്ക്റിമാൻഡ് ചെയ്തു. തേനി പെരിയകുളത്തെ ഭഗവതി അമ്മൻ ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്.

471 ദിവസത്തെ ജയിൽവാസത്തിന് ശേഷം തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജി പുറത്തേക്ക്. ബാലാജിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ബാലാജിയെ സ്വാഗതം ചെയ്യുന്നതായി എക്സിൽ കുറിച്ച മുഖ്യമന്ത്രി സ്റ്റാലിൻ, അന്വേഷണ ഏജൻസികൾ ഭരിക്കുന്നവരുടെ ചട്ടുകം ആകുമ്പോൾ സുപ്രീം കോടതിയിൽ മാത്രമാണ് പ്രതീക്ഷയെന്നും പറഞ്ഞു.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *