കരുവന്നൂർ കേസിൽ ഇഡി എടുത്ത് നടപടിയെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേസെടുക്കുന്നത് ഭരിക്കുന്ന പാർട്ടിയാണോയെന്ന് ഭരിക്കുന്ന പാർട്ടിയാണോ എന്ന് നോക്കിയിട്ടില്ല . നടപടി നിയമലംഘനമുള്ളത് കൊണ്ടാണ് കേസ് എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ കരുവന്നൂർ കള്ളപ്പണ കേസിൽ ഇഡി സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.
സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസ് തനിക്കും മകനുമെതിരെ നടത്തിയ ആരോപണം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ചർച്ച ചെയ്തതിന് പിന്നാലെ പ്രതികരിച്ച് പി ജയരാജൻ. മാധ്യമങ്ങളുടെ ചോദ്യത്തിന് ‘മൗനം വിദ്വാനു ഭൂഷണം’ എന്ന് മറുപടി നൽകി. ആരോപണം മാധ്യമങ്ങൾക്ക്ഗുരുതരം ആയിരിക്കുമെന്നും, മറ്റൊന്നും പറയാനില്ലെന്നും ജയരാജൻ വ്യക്തമാക്കി. സെക്രട്ടറിയേറ്റിനകത്ത് മനു തോമസിനെതിനെതിരെ ജയരാജൻ രൂക്ഷമായി പ്രതികരിച്ചതായാണ് സൂചന.
കേരളത്തിൽ കാലവർഷം ദുർബലമായി. ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം ദുർബലമായിട്ടുണ്ട്. ഇതോടെ കേരളത്തിൽ മഴ കുറഞ്ഞിട്ടുണ്ട്. വടക്ക് കിഴക്കൻ അറബികടലിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതിനാലും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ മധ്യ കേരള തീരം വരെ ശക്തികുറഞ്ഞ ന്യൂന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാലും കേരളത്തിൽ ഇടത്തരമോ മിതമായതോ ആയ മഴ വരും ദിവസങ്ങളിലും തുടരും . കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ഉണ്ടായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്.
ടാങ്കറിൽ നിന്ന് വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് കണ്ണൂർ രാമപുരത്തെ നഴ്സിംഗ് കോളേജിലെ 10 പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ടാങ്കറിൽ ഉണ്ടായിരുന്ന ഹൈഡ്രോക്ലോറിക് ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടയിലാണ് ചോർച്ചയുണ്ടായത്.ദേഹാസ്വാസ്ഥ്യമുണ്ടായവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് ചോർച്ച ഉണ്ടായത്.
കണ്ണൂരിൽ നിന്ന് വരുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അധോലോകത്തിന്റെ പിൻപറ്റുന്നവർ ഇടതുപക്ഷത്തിന്റെ ഒറ്റുകാരാണെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഇടതിനേറ്റ തിരിച്ചടിയിൽ ഇത്തരക്കാരുടെ പങ്ക് ചെറുതല്ല. സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോകത്തിന്റെയും കഥകൾ വേദനിപ്പിക്കുന്നതാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വാർത്താക്കുറിപ്പിൽ രൂക്ഷവിമർശനമുന്നയിച്ചു.
പി ജയരാജന് പിന്തുണയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്. പി ജയരാജനെതിരെയുള്ളത് വ്യാജ വാർത്തകളാണെന്നും മനു തോമസിന്റേത് തെറ്റായ പ്രചാരവേലയാണെന്നും സിപിഎം വാർത്താക്കുറിപ്പിൽ ആരോപിച്ചു. ക്വട്ടേഷന്‍കാരെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല സിപിഐ(എം). എന്നിട്ടും ക്വട്ടേഷന്‍കാരുടെ പാര്‍ട്ടിയാണെന്നും അവരെ സഹായിക്കുന്നവരാണെന്നും പ്രചരിപ്പിക്കുന്നു. ക്വട്ടെഷൻ സംഘങ്ങളുടെ ഭീഷണിയേയും സിപിഎം അപലപിച്ചു.
തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാർഡ് പുനക്രമീകരണം ജനവിധി അട്ടിമറിക്കാനെന്ന് കെ സുരേന്ദ്രൻ. ഒരു പഞ്ചായത്തിൽ ഒരു വാർഡ് കൂട്ടി പുനക്രമീകരിക്കാനുള്ള സർക്കാർ നീക്കം ദൂരൂഹമാണ്. ഈ ബില്ല് നിയമസഭയിൽ വന്നപ്പോൾ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ നേതൃത്വത്തിൽ ഉണ്ടായത് കുറ്റകരമായ അനാസ്ഥയെന്നും സുരേന്ദ്രൻ ആരോപിച്ചു.
കെഎസ്ഇബി വൈദ്യുതി ബിൽ തുക അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി സ്വീകരിക്കുന്നത് നിർത്തലാക്കി. അടയ്ക്കുന്ന തുക കെ എസ് ഇ ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ഉപഭോക്താക്കൾ വന്ന ബുദ്ധിമുട്ടുകളും അതു സംബന്ധിച്ച പരാതികളും കണക്കിലെടുത്തതാണ് ഈ നടപടി. ഉപഭോക്താക്കളുടെ സഹകരണം കെ എസ് ഇ ബി അഭ്യർത്ഥിച്ചു.
സി .പി.എം.വിട്ട മനു തോമസ് യൂത്ത് കോണ്‍ഗ്രസിലേക്ക് വന്നാല്‍ എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പാര്‍ട്ടിക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ ആരും കൊല്ലപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിൽ.
ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ആര്‍. ബിന്ദുവിന്റെ വിമര്‍ശനത്തോട് പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിയുടെ അര്‍ഥമില്ലാത്ത പരാമര്‍ശങ്ങള്‍ക്ക് താന്‍ എന്തിന് മറുപടി പറയണമെന്ന് അദ്ദേഹം ചോദിച്ചു.കേരളത്തില്‍ പത്തിലേറെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരില്ല. കഴിഞ്ഞ ഒരുവര്‍ഷമായി വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണ് അപകടം. രാജ്കോട്ട് വിമാനത്താവളത്തിലാണ് മേൽക്കൂര തകർന്നുവീണത്. മേൽകൂരയുടെ മുകളിൽ കെട്ടിക്കിടന്ന വെള്ളം പുറത്തേക്ക് വിടാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം.സംഭവത്തിൽ സിവിൽ എവിയേഷൻ മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടു. വിമാനത്താവളത്തിന്‍റെ പരിസരത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ വീണ്ടും തിഹാർ ജയിലിലേക്ക്. കെജ്രിവാളിനെ അടുത്ത മാസം 12 വരെ ദില്ലിയിലെ റൗസ് അവന്യു കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നേരത്തെ ഇഡി കേസിൽ കെജ്രിവാളിന് ജാമ്യം കിട്ടിയെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയതിരുന്നു. കഴിഞ്ഞ മൂന്ന് ദിവസം കെജ്രിവാളിനെ ദില്ലിയിൽ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്തിരുന്നു. കെജ്രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന നിലപാടാണ് സിബിഐയും സ്വീകരിച്ചത്.കെജ്രിവാളിനെ കേന്ദ്ര ഏജൻസികൾ പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി ഇന്ന് ബിജെപി ആസ്ഥാനത്തേക്ക് പ്രകടനം നടത്തി.
ദക്ഷിണാഫിക്കയ്‌ക്കെതിരായ വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ റെക്കോഡുകളുമായി ഇന്ത്യ. വനിതാ ടെസ്റ്റില്‍ ഏറ്റവുമധികം ടോട്ടല്‍ നേടുന്ന ടീമെന്ന ചരിത്രനേട്ടം ഹര്‍മന്‍പ്രീതും സംഘവും സ്വന്തമാക്കി. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ മറുപടി ബാറ്റിങ്ങില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.