നഗരത്തില്‍ മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോ വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്നതിനു തടസമില്ലെന്ന് നിയമമന്ത്രി പി. രാജീവ്. കേസ് രജിസ്റ്റര്‍ ചെയ്താല്‍തന്നെ വിവരങ്ങള്‍ പൊതുവിടങ്ങളില്‍ ലഭ്യമാകുമെന്നും മന്ത്രി. മാലിന്യനിയന്ത്രണത്തിന് ഇത്തരം കടുത്ത നടപടികള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
2000 രൂപയുടെ നോട്ട് മാറിയെടുക്കാന്‍ പ്രത്യേകം ഫോം വേണ്ടെന്ന് എസ്ബിഐ. 20,000 രൂപവരെ ഒറ്റത്തവണ മാറിയെടുക്കാന്‍ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ലെന്നും എസ്ബിഐ വ്യക്തമാക്കി.
കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ എസ്എഫ്ഐ നടത്തിയ യുയുസി ആള്‍മാറാട്ടത്തിനു പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജു, വിദ്യാര്‍ത്ഥി വിശാഖ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആള്‍മാറാട്ടം, വ്യാജ രേഖ ചമക്കല്‍, വിശ്വാസ വഞ്ചന എന്നിയ്ക്കാണ് കാട്ടാക്കട പൊലീസ് കേസെടുത്തത്. സര്‍വ്വകലാശാല നല്കിയ പരാതിയിന്മേലാണ് നടപടി.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ തിരുവനന്തപുരത്തെത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മന്ത്രി ആന്റണി രാജുവും അടക്കമുള്ളവര്‍ ചേര്‍ന്ന് ഉപരാഷ്ട്രപതിയെ സ്വീകരിച്ചു. ശ്രീപത്നാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം അദ്ദേഹം രാജ്ഭവനിലേക്കു പോയി. അത്താഴവും താമസവും അവിടെത്തന്നെയാണ്. രാവിലെ പത്തരയ്ക്കു നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തശേഷം ഉച്ചയ്ക്കു തലശേരിയിലേക്കു പോകും.
സംസ്ഥാനത്തു രണ്ടു ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യത. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുമാണു മഴയ്ക്കു സാധ്യത.
എസ്എഫ്ഐ പ്രവര്ത്തകന് നടത്തിയ യുയുസി ആള്‍മാറാട്ട സംഭവത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് എംഎല്‍എമാര്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കു കത്തു നല്കി. ആള്മാറാടത്തില് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്ന ഐ ബി സതീഷ്, ജി സ്റ്റീഫന്‍ എന്നീ എംഎല്‍എമാരാണ് അന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടിക്കു കത്തു നല്‍കിയത്.
വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം. കോതമംഗലം-പൂയംകുട്ടി വനമേഖലയിലുണ്ടായ ആക്രമണത്തില്‍ ഉറിയം പെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55) നു പരിക്കേറ്റു. മഞ്ചപ്പാറ എന്ന സ്ഥലത്ത് കോളനിയിലെ അഞ്ചംഗ സംഘത്തെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.
കണമലയില്‍ രണ്ടുപേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവു നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി എംപി. ഇതില്‍ വനംവകുപ്പിനും പോലീസിനും ആശയക്കുഴപ്പം ഉണ്ടായതു ശരിയല്ല. ദുരന്തനിവാരണ നിയമമനുസരിച്ച് റവന്യൂ ഭൂമിയിലെ അധികാരം കളക്ടര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.
താമരശേരി ചുരത്തിലുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു. കൊടുവള്ളി പാലക്കുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനു (25) ആണു മരിച്ചത്. ഭര്‍ത്താവ് ഹനീഫയ്ക്കും രണ്ടു മക്കള്‍ക്കും പരിക്കുണ്ട്.
ഈ മാസം 28 ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദിയല്ല, രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കവുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ ബുധനാഴ്ച മധ്യപ്രദേശിലെ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. കമല്‍നാഥ് അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. രാഹുലിന്റെ സംസ്ഥാന പര്യടന പരിപാടികള്‍ യോഗത്തില്‍ നിശ്ചയിക്കും. പ്രിയങ്ക ഗാന്ധിയുടെ റാലി ജൂണ്‍ 12 ന് ജബല്‍ പൂരില്‍ നടക്കും.
ബംഗളൂരു നഗരത്തില്‍ കനത്ത മഴയും ആലിപ്പഴം വര്‍ഷവും. മഴ തുടര്‍ച്ചയായി പെയ്തതോടെ പല പ്രദേശങ്ങളും വെള്ളത്തിനിടിയിലായി. പലയിടത്തും മരച്ചില്ലകള്‍ വീണ് ഗതാഗതം തടസപ്പെട്ടു.
തന്റെ വാഹനം സുഗമമായി കടന്നു പോകാന്‍ മറ്റു വാഹനങ്ങള്‍ തടയരുതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പോലീസിനു നിര്‍ദേശം നല്കി. സീറോ ട്രാഫിക് പ്രോട്ടോക്കോള്‍ ആവശ്യമില്ല. മറ്റു വാഹനങ്ങള്‍ തടയുന്നതുുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ബോധ്യപ്പെട്ടതിനാലാണ് നിര്‍ദേശമെന്നു സിദ്ധരാമയ്യ.