night news hd 20

 

എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ കേരള സര്‍വകലാശാല ഡിജിപിക്കു പരാതി നല്‍കി. സമഗ്ര അന്വേഷണം വേണമെന്നാണാണ് ആവശ്യം. കേരള പൊലീസ് കലിംഗ യൂണിവേഴ്‌സിറ്റിയിലെത്തി സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍വകലാശാല ആക്ടിംഗ് വൈസ് ചാന്‍സലറോടു റിപ്പോര്‍ട്ടു തേടി.

സംസ്ഥാനത്ത് ഡെങ്കിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മോണിറ്ററിംഗ് സെല്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

കണ്ണൂരിലെ തെരുവ് നായ ആക്രമണം സംബന്ധിച്ച് ജില്ലാപഞ്ചായത്ത് സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷക്കൊപ്പം ദ്യശ്യങ്ങളും സമര്‍പ്പിച്ചു. അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടും. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്.എഫ്.ഐ കായംകുളം മുന്‍ ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍നിന്നു പുറത്താക്കി.

എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനു കോളജില്‍ പ്രവേശനത്തിനു സഹായിച്ചത് ആരാണെന്നു സിപിഎം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിന്‍ഡിക്കറ്റ് അംഗവുമായ കെ.എച്ച്. ബാബുരാജാണോയെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

ഉന്നത വിദ്യാഭ്യാസമേഖലയെ സിപിഎമ്മും ഇടത് സര്‍ക്കാരും സര്‍വനാശത്തിലേക്കാണ് നയിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തെ ലോകത്തിനു മുമ്പില്‍ നാണംകെടുത്തുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.

കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് മുഴുവന്‍ സീറ്റിലും വിജയം. തുടര്‍ച്ചയായ 24 -ാം തവണയാണ് എസ്എഫ്ഐ ജയിക്കുന്നത്. ചെയര്‍പേഴ്സണായി ടി പി അഖിലയും ജനറല്‍ സെക്രട്ടറിയായി ടി പ്രതികും തെരഞ്ഞെടുക്കപ്പെട്ടു.

മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റസ്റ്റം. ജയിലില്‍നിന്ന് സുധാകരനെ മോന്‍സന്‍ വിളിച്ചിട്ടില്ലെന്നും പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്നും റസ്റ്റം പറഞ്ഞു. കെ സുധാകരനെതിരേ മൊഴി നല്‍കണമെന്ന് ഡിവൈഎസ്പി റസ്റ്റം ഭീഷണിപ്പെടുത്തിയെന്ന് മോന്‍സന്‍ ആരോപിച്ചിരുന്നു.

സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണ ഉള്‍പ്പെട്ട അശ്ലീല വീഡിയോ ദൃശ്യ വിവാദത്തില്‍ സോണയെ പിന്തുണക്കുകയും ഇരകളായ സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്ത ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.ഡി ജയനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

തിരൂര്‍ റെയില്‍വേ സ്റ്റേഷന്റെ പേര് ‘തിരൂര്‍ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ റെയില്‍വേ സ്റ്റേഷന്‍’ എന്നാക്കണമെന്ന് ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനും ബിജെപി നേതാവുമായ പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.

കണ്ണൂര്‍ ചെട്ടിപ്പീടികയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച ആയിരം ലിറ്റര്‍ സ്പിരിറ്റ് പൊലീസ് പിടിച്ചെടുത്തു. സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചവര്‍ ഓടി രക്ഷപ്പെട്ടു.

അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകള്‍ ജനുവരി 14 നു മകര സംക്രാന്തി ദിനത്തില്‍ ആരംഭിക്കും. പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചെന്ന് രാമക്ഷേത്ര നിര്‍മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര അറിയിച്ചു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉഷ്ണതരംഗങ്ങള്‍. ഹിമാലയത്തിലെ ഹിന്ദുകുഷ് മേഖലയില്‍ മഞ്ഞുരുകിയാല്‍ അവിടെനിന്ന് ഉത്ഭവിക്കുന്ന നദികളില്‍ ജലനിരപ്പ് ഉയരുകയും വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്യും.

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ നേരിടുന്ന ആന്ധ്രാപ്രദേശിലെ സ്വാമി വീണ്ടും പീഡന പരാതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണു സ്വാമിക്കെതിരേ പരാതി നല്‍കിയത്. ആശ്രമത്തില്‍ നിന്ന് ഏതാനും നാള്‍മുമ്പു കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പരാതിക്കാരി.

ബോംബെ ഐഐടിക്ക് പൂര്‍വ വിദ്യാര്‍ത്ഥിയായ ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ നന്ദന്‍ നിലേകനി 315 കോടി രൂപ സംഭാവന ചെയ്തു. ബോംബെ ഐഐടിയില്‍ പഠിച്ചതിന്റെ 50 വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് വലിയ തുക അദ്ദേഹം സംഭാവന ചെയ്തത്.

ദുബൈ വിമാനത്താവളത്തില്‍ വന്‍ ജനത്തിരക്ക് ഉണ്ടാകുമെന്നു മുന്നറിയിപ്പ്. ജൂണ്‍ 20 മുതല്‍ ജൂലൈ മൂന്നാം തീയ്യതി വരെ 35 ലക്ഷത്തിലധികം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യും. ഫ്‌ളൈ ദുബൈ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ നാലു മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണം. ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചു.

സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ പണം തേടുന്ന പാക്കിസ്ഥാന്‍ കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പ് യുഎഇക്കു വിറ്റു. ഐഎംഎഫില്‍നിന്നു വായ്പ ലഭിക്കാന്‍ ഉപാധികള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് തുറമുഖം കൈമാറാന്‍ ധാരണയുണ്ടാക്കിയത്.

പാക് പഞ്ചാബിലെ മിയാന്‍വാലിയില്‍ പാക്കിസ്ഥാന്‍ ചൈനയെക്കൊണ്ട് 1,200 മെഗാവാട്ട് ആണവ നിലയം സ്ഥാപിപ്പിക്കുന്നു. ഇതിനായി 480 കോടി ഡോളറിന്റെ കരാറില്‍ ചൈനയും പാക്കിസ്ഥാനം ഒപ്പുവച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ചൈനയുടെ വാഗ്ദാനം.

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ തകര്‍ന്ന ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയി അപ്രത്യക്ഷമായ മുങ്ങിക്കപ്പലില്‍ പാക്കിസ്ഥാനിലേയും ബ്രിട്ടനിലേയും മൂന്നു കോടീശ്വരന്മാരാണെന്ന് റിപ്പോര്‍ട്ട്. അഞ്ചു പേരുള്ള അന്തര്‍വാഹനിയില്‍ ഇനി 70 മണിക്കൂറിനുള്ള ഓക്‌സിജന്‍ മാത്രമേയുള്ളൂ. കാണാതായ മുങ്ങിക്കപ്പലിനായി തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *