വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിനെ ഊഷ്മളമായി വരവേറ്റ് സംസ്ഥാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് കപ്പലായ ഷെന്‍ഹുവ 15നെ ഫ്‌ളാഗ് ഇന്‍ ചെയ്ത് സ്വീകരിച്ചു.തടസങ്ങള്‍ ഉണ്ടായെങ്കിലും വേഗത്തില്‍ വിഴിഞ്ഞത്ത് കപ്പലെത്തിക്കാന്‍ സാധിച്ചെന്നും എത്ര വലിയ പ്രതിസന്ധിയും അതിജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയത് ഉമ്മൻചാണ്ടിയാണെന്നും കടൽക്കൊള്ള എന്ന ആരോപണത്തെയും അഴിമതി ആരോപണങ്ങളെയുമെല്ലാം അദ്ദേഹം നെഞ്ചിൽ ഏറ്റുവാങ്ങിയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായിയെ വേദിയിലിരുത്തിയായിരുന്നു സതീശന്റെ വിമർശനം.
വിഴിഞ്ഞം തുറമുഖ ഉദ്ഘടാനവേദിയില്‍ തുറമുഖമന്ത്രി ദേവര്‍ കോവില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാന്‍ കാട്ടിയ മാന്യത പിണറായി വിജയന് ഇല്ലാതെ പോയെന്ന് കെ സുധാകരന്‍ എംപി . മുന്‍ മുഖ്യമന്ത്രിമാരായ കെ കരുണാകരന്‍, ഇകെ നായനാര്‍, വിഎസ് അച്യുതാനന്ദന്‍ എന്നിവരെ തുറമുഖ മന്ത്രി അനുസ്മരിച്ചു.
ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ആകെ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.ക്യാമ്പുകളിൽ ആകെയുള്ളത് 875 പേരാണ്.ഏറ്റവും കൂടുതൽ ക്യാമ്പുകൾ തിരുവനന്തപുരം താലൂക്കിലാണ് , ഇവിടെ 580 പേരാണുള്ളത്.
അതിഥി തൊഴിലാളികൾക്ക് ഇനി കേരളത്തിലെ റേഷൻ കടകളിൽ നിന്നും റേഷൻ വിഹിതം വാങ്ങാം. വിവിധ ഭാഷകളിൽ തയ്യാറാക്കിയ റേഷൻ റൈറ്റ് കാർഡിന്റെ ജില്ലാതല ഉദ്ഘാടനം ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു.
കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സ്ഥിരമായി റദ്ദാക്കി. ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് ആദി ശേഖറിനെ പൂവച്ചൽ സ്വദേശി പ്രിയരഞ്ജൻ കൊലപ്പെടുത്തിയത്.
തൃശ്ശൂരിൽ ഡിവൈഎഫ്ഐക്ക് പുതിയ ജില്ലാ സെക്രട്ടറി. എൻവി വൈശാഖനെ മാറ്റി വി.പി ശരത്ത് പ്രസാദിനെയാണ് പുതിയ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
കോൺഗ്രസിൽ ഗ്രൂപ്പില്ലാതാക്കാനാണ് താൻ ശ്രമിക്കുന്നത് എന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ . അതിനിടയിൽ തൻ്റെ പേരിൽ ഗ്രൂപ്പുണ്ടാക്കുന്നവർ നാളെ വിവരം അറിയുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
തലസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടർന്നുള്ള വെള്ളക്കെട്ടിൽ കഴക്കൂട്ടം സബ്സ്റ്റേഷൻ പ്രവർത്തനം തടസ്സപ്പെട്ടു.സുരക്ഷാ നടപടികളുടെ ഭാഗമായി സബ്സ്റ്റേഷനിൽ നിന്നുമുള്ള കുഴിവിള, യൂണിവേഴ്സിറ്റി, ഓഷ്യാനസ് എന്നീ 11 കെ.വി ഫീഡറുകൾ സ്വിച്ച് ഓഫ് ചെയ്തു.
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസവും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
ബഹ്‌റൈനില്‍ നിന്ന് ഇ്ന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ വിന്റര്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഒക്ടോബര്‍ 29 മുതല്‍ നിലവില്‍ വരും.
സംസ്ഥാനത്ത് സിപിഐഎം ഹമാസ് അനുകൂല പ്രകടനം നടത്തുകയാണെന്നും ഇസ്രയേൽ പലസ്തീൻ പ്രശ്നത്തെ വർഗീയ വേർതിരിവിനായി ഉപയോഗിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.വളരെ അപകടകരമായ നീക്കമാണ് സിപിഐഎം നടത്തുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഡൽഹി-എൻസിആർ മേഖലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി. ഫരീദാബാദിനടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഡൽഹി-എൻസിആറിൽ ഭൂചലനം അനുഭവപ്പെടുന്നത്.
ജമ്മു കശ്മീരിലെ രജൗരിയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് പൊട്ടിത്തെറിച്ച് സൈനികന് പരിക്കേറ്റു. റൈഫിൾമാൻ ഗുരുചരൺ സിംഗിനാണ് പട്രോളിംഗിനിടെ പരിക്കേറ്റത്. അബദ്ധത്തിൽ ലാൻഡ് മൈനിൽ ചവിട്ടുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ് . അവശേഷിക്കുന്ന സീറ്റുകളിലും വൈകാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ മത്സരിക്കാൻ ‘രാമായണ’ നടനെ കളത്തിലിറക്കി കോൺഗ്രസ്. ബുധ്നി മണ്ഡലത്തിൽ ജനപ്രിയ നടൻ വിക്രം മസ്തലാണ് കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി.
പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ദാരിയുഷ് മെര്‍യൂജിയും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍. സ്വന്തം വീട്ടില്‍ വച്ച് അജ്ഞാതസംഘം ദാരിഷിനേയും ഭാര്യയേയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലിന് നേരെ ലബനോനിൽ നിന്നും മിസൈൽ ആക്രമണം. ആക്രമണത്തിൽ ഒരു ഇസ്രയേലി പൗരൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലബനോൻ സായുധ സംഘമായ ബിസ്ബുല്ല രംഗത്തത്തി.
ഇസ്രയേലിന്‍റെ തുടർ സൈനിക നീക്കങ്ങൾ അന്താരാഷ്‌ട്ര നിയമങ്ങൾക്ക് അനുസൃതമായിരിക്കണമെന്ന് അമേരിക്ക.നിരപരാധികളായ ജനങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, ചികിത്സ തുടങ്ങിയവ ലഭിക്കുന്നുണ്ടെന്നുറപ്പാക്കാന്‍ യു.എന്നുമായും മറ്റു മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ജോ ബൈഡന്‍ പറഞ്ഞു.