ദിലീപ് നായകനായി ഒടുവില്‍ എത്തിയ ചിത്രമാണ് ‘വോയ്സ് ഓഫ് സത്യനാഥന്’. ദിലീപ് നായകനായ ചിത്രം റാഫിയാണ് സംവിധാനം ചെയ്തത്. ചിത്രത്തിലെ ‘നീ മായും’ എന്ന വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ചിത്രം പത്ത് കോടിയോളം കളക്ഷന്‍ നേടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഗാനത്തില്‍ ജോജുവിന്റെ രംഗങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒരു സാധാരണക്കാരന്റെ ജീവിത കഥയാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ചിത്രം ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും പെന്‍ & പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന് ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ദിലീപിനും ജോജുവിനും ഒപ്പം അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (‘വിക്രം’ ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്ദ്ദനന്, ബോബന് സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ,അംബിക മോഹന്‍, എന്നിവരും വേഷമിടുന്നു.