ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ‘ഓ മേരി ലൈല’ എന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘രാമന്‍ തേടും സീതപ്പെണ്ണേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം അങ്കിത് മേനോന്‍. ജാസി ഗിഫ്റ്റിനൊപ്പം അങ്കിത് മേനോനും ശബരീഷ് വര്‍മ്മയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ട്രെന്‍ഡ് സെറ്റില്‍ ഇടംപിടിക്കാന്‍ പോന്ന ഈണവും താളവുമുണ്ട് ഈ ഗാനത്തിന്. ചുവട് വെക്കാന്‍ പ്രേരിപ്പിക്കുന്ന ബീറ്റുകളും. ആക്ഷന്‍ ഹീറോ ഇമേജ് വെടിഞ്ഞ് റൊമാന്റിക് ഹീറോയായി ആന്റണി വര്‍ഗീസ് എത്തുന്ന ചിത്രമാണിത്. അനുരാജ് ഒ ബിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ.