രാം ചരണ്‍ നായകനായി എത്തുന്ന ‘ഗെയിം ചെയ്ഞ്ചറി’ലെ പുതിയ ഗാനം പുറത്തിറങ്ങി. രാ മച്ചാ മച്ചാ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്‌സ് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇതിനകം 2.5 മില്ല്യണ്‍ വ്യൂ ഗാനത്തിന് ലഭിച്ചിട്ടുണ്ട്. എല്ലാ സിനിമകളെയും പോലെ ഈ ഗാനരംഗത്ത് തകര്‍പ്പന്‍ ഡാന്‍സ് നമ്പറുമായാണ് രാം ചരണ്‍ ഗാനത്തില്‍ എത്തിയിരിക്കുന്നത്. തമന്‍ എസ് ആണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. അനന്ത ശ്രീറാം എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് നകാഷ് അസീസ് ആണ്. ഇന്ത്യന്‍ 2 എന്ന വന്‍ തിരിച്ചടി ലഭിച്ച ചിത്രത്തിന് ശേഷം ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗെയിം ചെയ്ഞ്ചര്‍. കിയാര അദ്വാനിയാണ് നായികയായി എത്തുന്നത്. ചിത്രം ഈ വര്‍ഷം ക്രിസ്മസ് റിലീസായി എത്തും.