മലയാളത്തിന്റെ പ്രിയപ്പെട്ട മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയുള്ളതാണ് ‘ബറോസ്’. മോഹന്‍ലാലാണ് ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രമായി വേഷമിടുന്നതും. മാര്‍ച്ച് 28നായിരിക്കും റിലീസ്. ബറോസിന്റെ പുതിയ പോസ്റ്റര്‍ പുതുവര്‍ഷ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ പുറത്തിറക്കിയത് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. വാളുമായി കുതിരയുടെ രൂപത്തിലിരിക്കുന്ന മോഹന്‍ലാലിനെയാണ് ചിത്രത്തിന്റെ പോസ്റ്ററില്‍ കാണുന്നത്. മോഹന്‍ലാലിനറെ ബറോസ് ഒരു ഫാന്റസി ചിത്രമായിരിക്കും. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയിലാണ് എത്തുക. നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്. മോഹന്‍ലാലിന് പുറമേ ബറോസ് എന്ന ചിത്രത്തില്‍ മായ, സീസര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്ക് കില്യനും ലിഡിയന്‍ നാദസ്വരമുമാണ് സംഗീതം പകരുന്നത്.