മൈക്രോ എസ്യുവി വിപണിയില്‍ ടാറ്റ പഞ്ചിനോടും ഹ്യുണ്ടേയ് എക്സ്റ്ററിനോടും മത്സരിക്കാന്‍ മാരുതി സുസുക്കി. കഴിഞ്ഞ ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ഇവിഎക്സ് എന്ന ഇലക്ട്രിക് കണ്‍സെപ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കും പുതിയ വാഹനം വിപണിയില്‍ എത്തിക്കുക. ഈ വര്‍ഷം അവസാനം ഇവിഎക്സും ശേഷം ചെറു എസ്യുവിയും വിപണിയിലെത്തും. ഗ്രാന്‍ഡ് വിറ്റാരയെ അടിസ്ഥാനപ്പെടുത്തി മൂന്ന് നിര സീറ്റുള്ള വാഹനവും മാരുതി വിപണിയിലെത്തിക്കും. പുതിയ എസ്യുവികള് 2025നും 2027നും ഇടയില്‍ എത്തുമെന്നാണ് പ്രതീക്ഷ. വലിയ എസ്യുവി വൈ 17 എന്ന കോഡ് നാമത്തിലും ചെറു എസ്യുവി വൈ 43 എന്ന കോഡ് നാമത്തിലുമായിരിക്കും വികസിപ്പിക്കുക. നിലവില്‍ എസ്യുവി വിപണിയുടെ 20 ശതമാനം മാരുതിയുടെ കൈവശമാണ്. രണ്ടു മോഡലുകള്‍ കൂടി വിപണിയില്‍ എത്തിച്ച് എസ്യുവി സെഗ്മെന്റിലെ 33 ശതമാനം കൈവശപ്പെടുത്താനാണ് മാരുതിയുടെ ഇപ്പോഴത്തെ പദ്ധതി. വരുംവര്‍ഷങ്ങളില്‍ ഇന്ത്യന്‍ വിപണിയുടെ 50 ശതമാനം സ്വന്തമാക്കാനും മാരുതി സുസുക്കി പദ്ധതിയിടുന്നുണ്ട്. അടുത്തിടെ വിപണിയില്‍ എത്തിയ ഫ്രോങ്സും ജിംനിയുടെ ഗ്രാന്‍ഡ് വിറ്റാരയുടെ മികച്ച മുന്നേറ്റമാണ് കമ്പനിയ്ക്ക് നല്‍കിയത്.
പുതുവാഹനങ്ങളുമായി മാരുതി സുസുക്കി
