ബോളിവുഡ് താരം സണ്ണി ലിയോണിയുടെ മലയാളം വെബ് സീരിസ് ‘പാന്‍ ഇന്ത്യന്‍ സുന്ദരി’യുടെ ടീസര്‍ പുറത്ത്. ‘ശരപഞ്ജരം’ സിനിമയില്‍ നടന് ജയന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട, കുതിരയെ തടവുന്ന രംഗം അതേപടി അനുകരിക്കുന്ന ഭീമന് രഘുവിനെയാണ് ടീസറില്‍ കാണാനാവുക. അതേ മ്യൂസിക്കുമാണ് ഈ ടീസറിലുള്ളത്. മലയാളത്തിലെ ആദ്യത്തെ ബിഗ് ബജറ്റ് കോമഡി ആക്ഷന്‍ ത്രില്ലര്‍ സീരിസ് ആണ് പാന്‍ ഇന്ത്യന്‍ സുന്ദരി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി എച്ച് ആര് ഒ.ടി.ടിയിലൂടെയാണ് സീരിസ് റിലീസ് ചെയ്യുക. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാര് ആകുന്ന ഈ സീരീസില്‍ മണിക്കുട്ടന്, ജോണി ആന്റണി, ജോണ്‍ വിജയ്, ഭീമന് രഘു, സജിത മഠത്തില്‍, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരന്, നോബി മര്‍ക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
‘പാന്‍ ഇന്ത്യന്‍ സുന്ദരി’ ടീസര്‍ പുറത്ത്
