മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാന് ഡിസയറിന്റെ പുതിയ മോഡല്‍ വിപണിയില്‍. ഒമ്പത് മോഡലുകളിലായി വിപണിയിലെത്തിയ വാഹനത്തിന്റെ വില 6.79 ലക്ഷം രൂപ മുതലാണ്. എല്‍എക്സ്ഐ മനുവലിന് 6.79 ലക്ഷം രൂപയും വിഎക്സ്ഐ മാനുവലിന് 7.79 ലക്ഷം രൂപയും എജിഎസിന് 8.24 ലക്ഷം രൂപയും സിഎന്‍ജി മോഡലിന് 8.74 ലക്ഷം രൂപയും ഇസഡ് എക്സ്ഐ മോഡലിന് 8.89 ലക്ഷം രൂപയും എജിഎസ് മോഡലിന് 9.34 ലക്ഷം രൂപയും സിഎന്‍ജി 9.84 ലക്ഷം രൂപയും ഇസഡ്എക്ഐ പ്ലസ് മോഡലിന് 9.69 ലക്ഷം രൂപയും എജിഎസിന് 10.14 ലക്ഷം രൂപയുമാണ് വില. ഗ്ലോബല്‍ എന്‍സിഎപിയില്‍ അഞ്ചു സ്റ്റാര്‍ സുരക്ഷ നേടിയ മാരുതിയുടെ ആദ്യ കാറാണ് ഡിസയര്‍. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 5 സ്റ്റാറും കുട്ടികളുടെ സുരക്ഷയില്‍ നാല് സ്റ്റാറും ഡിസയറിന് ലഭിച്ചു. സ്വിഫ്റ്റിലൂടെ അരങ്ങേറിയ 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്ജിന് തന്നെയാണ് ഡിസയറിലും. 80 എച്ച്പി കരുത്തും പരമാവധി 112 എന്‍എം ടോര്‍ക്കും ഈ എന്ജിന് പുറത്തെടുക്കും. ആദ്യഘട്ടത്തില്‍ പെട്രോളെങ്കില്‍ പിന്നീട് സിഎന്‍ജി എന്‍ജിനും ഡിസയറിന് ലഭിക്കും.