റാട്ടന്‍ഇന്ത്യ എന്റര്‍പ്രൈസസിന്റെ ഭാഗമായ റിവോള്‍ട്ട് മോട്ടോഴ്സ് ഇന്ത്യ പുതിയ ബ്ലൂ ക്രിക്കറ്റ് സ്പെഷ്യല്‍ എഡിഷന്‍ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി. ഈ സ്പെഷ്യല്‍ എഡിഷന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്കായി മാത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നു. റിവോള്‍ട്ട് ആര്‍വി400 ഇന്ത്യ ബ്ലൂ സ്പെഷ്യല്‍ എഡിഷന്‍ 2023 ഒക്ടോബര്‍ 24 മുതല്‍ വില്‍പ്പനയ്ക്കെത്തും. ഉത്സവ സീസണില്‍ പ്രത്യേക പരിമിത സമയ വിലയായി 1.40 ലക്ഷം രൂപ എക്സ് ഷോറൂം വിലയിലാണ് ബൈക്ക് എത്തുന്നത്. 16,000 സംസ്ഥാന സബ്സിഡിയും 5,000 രൂപ എക്സ്ചേഞ്ച് ബോണസും സഹിതം ഡല്‍ഹിയില്‍ എക്സ്ഷോറൂം വില 1.19 ലക്ഷം രൂപയായി കുറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിറമായ തിളങ്ങുന്ന നീല നിറത്തിലാണ് പ്രത്യേക പതിപ്പ് ആര്‍വി400 പൂര്‍ത്തിയാക്കിയിരിക്കുന്നത്. റിവോള്‍ട്ട് ആര്‍വി400ന്റെ ക്രിക്കറ്റ് സ്പെഷ്യല്‍ എഡിഷന്‍ പരിമിതമായ യൂണിറ്റുകളില്‍ ലഭ്യമാണ്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഈ പ്രത്യേക പതിപ്പ് ലഭ്യമാകുക. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഔദ്യോഗിക റിവോള്‍ട്ട് വെബ്‌സൈറ്റോ അല്ലെങ്കില്‍ അടുത്തുള്ള അംഗീകൃത ഡീലര്‍ഷിപ്പോ സന്ദര്‍ശിച്ച് ഈ ക്രിക്കറ്റ് എഡിഷന്‍ ബുക്ക് ചെയ്യാം.