നീറ്റ് പി.ജി പരീക്ഷ ഒരു ഷിഫ്റ്റിൽ നടത്താൻ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷനോട് നിർദ്ദേശിച്ച് സുപ്രീംകോടതി. നീറ്റ് പി.ജി പരീക്ഷ രാവിലെയും വൈകുന്നേരവുമായി രണ്ട് ഷിഫ്റ്റിൽ നടത്താൻ തീരുമാനിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജികളിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പരീക്ഷയുടെ തുല്യത നിലനിർത്താൻ ഒറ്റത്തവണയായി പരീക്ഷ നടത്താൻ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷനോട് കോടതി നിർദേശിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
നീറ്റ് പി.ജി പരീക്ഷ ഒരു ഷിഫ്റ്റിൽ നടത്താൻ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷനോട് നിർദ്ദേശിച്ച് സുപ്രീംകോടതി
