കെ സുരേന്ദ്രൻ നയിക്കുന്ന ‘എൻഡിഎ കേരള പദയാത്ര’ 27ന് കാസർഗോഡ് നിന്നും ആരംഭിക്കും. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. രാവിലെ മധൂർ ക്ഷേത്ര ദർശനത്തോടെ കെ സുരേന്ദ്രന്റെ പരിപാടികൾ തുടങ്ങി, കാസർഗോഡ് മേൽപ്പറമ്പിൽ അന്നേ ദിവസത്തെ യാത്ര സമാപിക്കും.29ന് കണ്ണൂരിലും, 30ന് വയനാട്ടിലും, 31ന് വടകരയിലും പദയാത്ര എത്തും.
ഫെബ്രുവരി 3,5,7 തിയ്യതികളിൽ ആറ്റിംഗൽ, പത്തനംതിട്ട, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലും, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിൽ 9,10,12 തിയ്യതികളിലും യാത്ര എത്തും. തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാ കേരള പദയാത്ര ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 14ന് ഇടുക്കിയിലും 15ന് ചാലക്കുടിയിലും, 19,20,21 തിയ്യതികളിൽ മലപ്പുറം,കോഴിക്കോട്,ആലത്തൂർ മണ്ഡലങ്ങളിലും കെ.സുരേന്ദ്രൻ നയിക്കുന്ന യാത്ര പര്യടനം നടത്തും. പൊന്നാനിയിൽ 23നും എറണാകുളത്ത് 24നും തൃശ്ശൂരിൽ 26നും നടക്കുന്ന കേരളപദയാത്ര 27ന് പാലക്കാട് സമാപിക്കും.കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നിശ്ചലദൃശ്യങ്ങളും,എൻഡിഎയുടെ വികസന രേഖയും പദയാത്രയിൽ പ്രകാശിപ്പിക്കും.