സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ 1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിഎൻസിഇആർടി. ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനമാക്കി പരിഷ്കരിച്ച ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട് പാർട്ട് 1′ എന്ന പുതിയ പുസ്തകത്തിലെ ആറാം അധ്യായത്തിലാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻപ് പന്ത്രണ്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് മാത്രം പഠിക്കാനുണ്ടായിരുന്ന ഈ വിഷയം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 51 വർഷങ്ങൾ പിന്നിടുമ്പോഴാണ് ആദ്യമായി ഹൈസ്കൂൾ ക്ലാസുകളിലേക്ക് കൊണ്ടുവരുന്നത്.
1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥ ചരിത്രത്തിലാദ്യമായി എൻസിഇആർടി
