ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിന്റെ ആസ്തികള്‍ കണ്ടുകെട്ടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് നടപടി സ്വീകരിച്ചത്. നളിനിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുമെന്ന് ഇ ഡി മുന്‍പേ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കേസിലെ സുപ്രിംകോടതി ഇടപെടലിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി വൈകിയത്. നടപടികള്‍ വൈകുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം സുപ്രിംകോടതി തന്നെ ചോദിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ സ്വത്തുക്കള്‍ കണ്ടുകെട്ടലിലേക്ക് ഇ ഡി കടന്നത്.നളിനി ചിദംബരത്തിന്റേയും മുന്‍ സിപിഐഎം എംഎല്‍എ ദേവേന്ദ്രനാഥ് ബിശ്വാസിന്റേയും അസം മന്ത്രി അഞ്ജാന്‍ ദത്തയുടേയും 6 കോടിയോളം വില വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. പശ്ചിമബംഗാള്‍, അസം, ഒഡിഷ സംസ്ഥാനങ്ങളില്‍ ശാരദ ഗ്രൂപ്പ് 2013 വരെയാണ് ചിട്ടി തട്ടിപ്പ് നടത്തിയത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan