ജോഷിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ‘പൊറിഞ്ചു മറിയം ജോസ്’ തെലുങ്ക് റീമേക്ക് ‘നാ സാമി രംഗ’ സിനിമയുടെ ട്രെയിലര്‍ എത്തി. നാഗാര്‍ജുനയാണ് നായക വേഷത്തിലെത്തുന്നത്. അല്ലരി നരേഷ്, രാജ് തരുണ്‍, ആഷിക രംഗനാഥ്, ഷബീര്‍ കല്ലറയ്ക്കല്‍, രുക്ഷാര്‍ ധില്ലന്‍, മിര്‍ണ മേനോന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. വിജയ് ബിന്നിയാണ് സംവിധാനം. എം.എം. കീരവാണി സംഗീതം നിര്‍വഹിക്കുന്നു. ചിത്രം ജനുവരി 14ന് തിയറ്ററുകളിലെത്തും. ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് എന്നിവര്‍ കേന്ദ്ര കഥാപാത്രമായി 2019ല്‍ റിലീസ് െചയ്ത ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. തെലുങ്കിലെത്തുമ്പോള്‍ കഥയില്‍ അടിമുടി മാറ്റങ്ങളുമായാണ് റിലീസിനെത്തുക. ജോജുവിന്റെ റോളില്‍ നാഗാര്‍ജുനയും ചെമ്പന്‍ ചെയ്ത കഥാപാത്രമായി അല്ലരി നരേഷുമെത്തുന്നു. നൈല ഉഷ അവതരിപ്പിച്ച മറിയത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് ആഷിക രംഗനാഥ് ആണ്.