സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്നു പിൻമാറാനും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകൾ നശിപ്പിക്കാനും 30 കോടി രൂപ വാഗ്ദാനം ചെയ്ത് വിജേഷ് പിള്ള എന്ന ഇടനിലക്കാരൻ സമീപിച്ചതായി കേസിലെ പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ സ്വപ്നയ്ക്കെതിരെ സാധ്യമായ നിയമനടപടികളെല്ലാം സ്വീകരിക്കുമെന്നും, വിജേഷ് പിളള എന്നൊരാളെ അറിയില്ലെന്നും കണ്ണൂരിൽ പിള്ളമാരില്ലെന്നും, ആരോപണങ്ങളിൽ തളരില്ലെന്നും എം.വി.ഗോവിന്ദൻ.
എംഎയൂസഫലിയെക്കുറിച്ചു നടത്തിയ പരാമർശത്തോടു പ്രതികരിക്കുന്നില്ലെന്നു ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറും വ്യക്തമാക്കി.