Untitled design 2025 01 13T105332.454

പി.വി. അൻവർ എവിടേക്കാണ് പോകുക എന്ന് പറയാൻ പറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. അൻവർ അവസാനം യു.ഡി.എഫിൽ എത്തുമെന്നും വാചകക്കസർത്തുകൊണ്ട് കേരള രാഷ്ട്രീയം കൈകാര്യംചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും ഓരോ സ്ഥലത്തേക്കാണ് അൻവറിന്റെ പോക്കെന്നും  കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് എന്നീ രണ്ടേ രണ്ട് ഭാ​ഗങ്ങൾ മാത്രമേ ഉള്ളൂ, അതിനിടയിൽ നിന്നുപോകാൻ സാധിക്കുന്ന യാതൊരു സാഹചര്യവും കേരളത്തിൽ ഇല്ലെന്നും അതുകൊണ്ട് അൻവറിന്റെ സ്ഥാനം യുഡിഎഫിലായിരിക്കുമെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *