പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകാൻ സാധ്യത ഉണ്ടെന്നാണ് ബിജെപി പാർട്ടിക്കാർ തന്നെ പറയുന്നതെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ . പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിൻ്റെ റോഡ് ഷോയിലെ ജന പങ്കാളിത്തം വോട്ടായി മാറില്ലെന്ന് പറഞ്ഞ അദ്ദേഹം നേതൃത്വത്തിൻ്റെ വീഴ്ചകൾ പറയേണ്ടത് പാർട്ടി പോർമുഖത്ത് നിൽക്കുമ്പോഴല്ലെന്നും പറഞ്ഞു. വിഡി സതീശന്റെ ശൈലിക്കെതിരായ വിമർശനത്തോടായിരുന്നു ഈ നിലയിൽ കെ.മുരളീധരൻ പ്രതികരിച്ചത്. പാർട്ടിയിൽ നേതൃസ്ഥാനത്ത് തലമുറ മാറുമ്പോൾ ശൈലിയും മാറും. അത് സ്വാഭാവികമാണ്. ഇത് പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള സമയമല്ല. സംഘടനാ വീഴ്ചകളും വിമർശനങ്ങളും തെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്നും മുരളീധരൻ പറഞ്ഞു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan