തൊണ്ണൂറുകളില്‍ മലയാളകഥാരംഗത്ത് പ്രത്യക്ഷപ്പെട്ട നവീനഭാവുകത്വത്തോടൊപ്പം രംഗപ്രവേശം ചെയ്ത കഥാകൃത്താണ് ടി. ശ്രീവത്സന്‍. ആംബുലന്‍സ് എന്ന ആദ്യസമാഹാരം മുതല്‍ക്കുതന്നെ ഭാഷയുടെയും ഭാവനയുടെയും പ്രത്യേകതകള്‍കൊണ്ട് ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തിന്റെ മുപ്പതുവര്‍ഷത്തെ രചനകളില്‍നിന്നും തെരഞ്ഞെടുത്ത കഥകളുടെ സമാഹാരം. വിഷയംകൊണ്ടും സമീപനംകൊണ്ടും തികച്ചും വ്യത്യസ്തമായ കഥകള്‍. ‘മുപ്പതു കഥകള്‍’. ഡിസി ബുക്‌സ്. വില 361 രൂപ.