ഇന്നത്തെ ഐപിഎൽ മത്സരത്തിൽ ചെന്നൈക്കെതിരെ മുംബൈയ്ക്ക് ബാറ്റിങ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 64 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് മുംബൈയെ രക്ഷിച്ചത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നായകൻ മൂന്ന് പന്തു നേരിട്ടാണ് സംപൂജ്യനായി മടങ്ങിയത്. നായകനൊപ്പം ഓപണർമാരായ ഇഷൻ കിഷനും കാമറോൺ ഗ്രീനും വേഗത്തിൽ കൂടാരം കയറി.ചെന്നൈക്കായി മതീക്ഷ പതിറാണ മൂന്ന് വിക്കറ്റുകള്‍ നേടി. ദീപക് ചഹാറും തുഷാര്‍ ദേശ്പാണ്ഡെയും രണ്ട് വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.
ഐപിഎൽ മത്സരത്തിൽ ചെന്നൈക്കെതിരെ മുംബൈയ്ക്ക് ബാറ്റിങ് തകര്‍ച്ച
