രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കേസ് സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള ധാരണയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ്. ഓഡിയോ സന്ദേശം അടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടും എന്തുകൊണ്ട് പോലീസ് കേസെടുത്തില്ലെന്നും അറസ്റ്റ് ചെയ്യുവാനുള്ള രേഖകൾ നേരത്തെ കിട്ടിയെന്നും പരാതി നൽകേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നും പോലീസ് സ്വമേധയാ കേസെടുത്തില്ലെന്നും എം.ടി. രമേശ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വീരപ്പൻ ഒന്നുമല്ലല്ലോയെന്നും , നാലുദിവസം അന്വേഷിച്ചിട്ടും കണ്ടെത്താനായിട്ടില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ പറ്റില്ലെന്നും മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തുന്നതുവരെ അറസ്റ്റ് ചെയ്യേണ്ട എന്നത് ആരുടെ തീരുമാനമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ എവിടെയുണ്ടെന്ന് പോലീസിന് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള ധാരണയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കേസെന്ന് എം.ടി രമേശ്
