മോട്ടറോള പുതിയ മിഡ് റേഞ്ച് ഫോണുമായി എത്തുന്നു. മോട്ടോ ജി സ്റ്റൈലസ് 2023 5ജി എന്ന ഏറ്റവും പുതിയ ഫോണില്‍ യുവാക്കളെ ആകര്‍ഷിക്കാനായി ഒരു ഫ്ലാഗ്ഷിപ്പ് ഫീച്ചര്‍ കൂടി ചേര്‍ത്തിട്ടുണ്ട്. പേരിലുള്ളത് പോലെ തന്നെ ഫോണിനൊപ്പം ഒരു സ്റ്റൈലസും വരുന്നുണ്ട്. മോട്ടോ ജി സ്റ്റൈലസിന്റെ 5ജി പതിപ്പ് പ്ലാസ്റ്റിക് ബില്‍ഡിലാണ് വരുന്നത്. വലിയ ക്യാമറ ഹൗസിംഗുകളുള്ള ചതുരാകൃതിയിലുള്ള ക്യാമറ ബമ്പ് പിറകില്‍ കാണാം. മുന്‍ കാമറ പഞ്ച്-ഹോളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. 6.6 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി+ എല്‍സിഡി ഡിസ്പ്ലേയാണ് കൂടാതെ 120ഹെര്‍ട്സ് റിഫ്രഷ് റേറ്റിന്റെ പിന്തുണയുമുണ്ട്. പുതിയ സ്നാപ്ഡ്രാഗണ്‍ 6 ജെന്‍ 1 ചിപ്സെറ്റാണ് ഫോണിന് കരുത്തേകുന്നത്. 6ജിബി റാമും 256ജിബി വരെയുള്ള സ്റ്റോറേജുമായാണ് ഫോണ്‍ വരുന്നത്. 50 എംപി പ്രൈമറി സ്നാപ്പറും 8 എംപി അള്‍ട്രാ വൈഡ് ലെന്‍സുമാണ് പിന് ക്യാമറാ വിശേഷങ്ങള്‍. 16എംപി സെല്‍ഫി ഷൂട്ടറുമുണ്ട്. പോര്‍ട്രെയിറ്റ് മോഡ്, നൈറ്റ് വിഷന്‍, ഡ്യുവല്‍-വീഡിയോ മോഡ്, സ്ലോ-മോഷന്‍ വീഡിയോകള്‍, 8ഃ ഡിജിറ്റല്‍ സൂം എന്നിവയും അതിലേറെയും ക്യാമറ സവിശേഷതകളുമായാണ് മോട്ടോ ജി സ്റ്റൈലസ് 5ജ്ി വരുന്നത്. 20വാട്ട് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5,000എംഎഎച്ച് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. അമേരിക്കയില്‍ 399.9 ഡോളറിനാണ് ഫോണ്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. അതായത് 32,000 ഇന്ത്യന്‍ രൂപ. നിലവില്‍ ഇന്ത്യയില്‍ ഫോണ്‍ അവതരിപ്പിച്ചിട്ടില്ല. വൈകാതെ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.