മോട്ടോറോളയുടെ പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ ആയ മോട്ടോ ജി35 ഫൈവ് ജി വിപണിയിലെത്തി. 9,999 രൂപയാണ് വില വരിക. നാലു ജിബി റാമും 128 ജിബി സ്റ്റോറേജുമായി എത്തുന്ന ഫോണ്‍ മോട്ടോറോള ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്കാര്‍ട്ട്, തെരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി വാങ്ങാം. ഫോണില്‍ ഫുള്‍എച്ച്ഡി പ്ലസ് ഡിസ്പ്ലേയും 4കെ റെസല്യൂഷനില്‍ വീഡിയോകള്‍ റെക്കോഡ് ചെയ്യാന്‍ കഴിയുന്ന 50 മെഗാപിക്സല്‍ കാമറയും ക്രമീകരിച്ചിട്ടുണ്ട്. 6.7-ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്പ്ലേ, 1,000 നിറ്റ്സിന്റെ പീക്ക് തെളിച്ചവും 60 ഹെര്‍ട്സ് മുതല്‍ 120 ഹെര്‍ട്സ് വരെയുള്ള വേരിയബിള്‍ റിഫ്രഷ് റേറ്റുമാണ് ഫോണിന്റെ പ്രധാനപ്പെട്ട ഫീച്ചറുകള്‍. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 ഉപയോഗിച്ചാണ് ഡിസ്പ്ലേ പരിരക്ഷിച്ചിരിക്കുന്നത്. ഡോള്‍ബി അറ്റ്മോസ് സറൗണ്ട് സൗണ്ട് ട്യൂണ്‍ ചെയ്ത സ്റ്റീരിയോ സ്പീക്കര്‍ സിസ്റ്റവും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് 14 പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് 15 ലേക്ക് അപ്ഗ്രേഡ് ചെയ്യാം. മൂന്ന് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
മോട്ടോ ജി35 ഫൈവ് ജി വിപണിയിലെത്തി
