അരിക്കൊമ്പൻ വിഷയത്തിൽ സുപ്രീം കോടതിയിൽ പോയത് ഹൈക്കോടതി ഉത്തരവിന് ബലം നൽകി. ഇത് തന്നെയായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്നും എം എം മണി. വിഷയത്തിൽ താനെടുത്ത നിലപാടിൽ ഉദ്യോഗസ്ഥർക്ക് പകയാണ്. അതിന്റെ ഭാഗമായാണ് നോട്ടീസിൽ പേരു പോലും വെക്കാതിരുന്നെതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറിലെ വന സൗഹൃദ സദസ് പരിപാടിയിൽ തന്റെ പേര് ഉൾപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എം എം മണിയുടെ വിമർശനം. പാർട്ടി ഏരിയ സെക്രട്ടറിയുടെ പേര് വരെ ഉൾപ്പെടുത്തി. തന്നെ അവഗണിച്ചുവെന്നും എം എം മണി പറഞ്ഞു.