സുരേഷ് ഗോപി ചിത്രം ഗരുഡന് ശേഷം മിഥുന് മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രം ‘ഫീനിക്സി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു വീടും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ദുരൂഹതകളുമാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ഇതുവരെ ത്രില്ലര്‍ തിരക്കഥകള്‍ ഒരുക്കിയ മിഥുന്റെ ഹൊറര്‍ തിരക്കഥയാണിത്. ചിത്രത്തിന്റെ കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ഭരതന് ആണ്. അജു വര്‍ഗീസ്, അനൂപ് മേനോന്, ചന്തു നാഥ് എന്നിവരാണ് ഫീനിക്സില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. അഡ്വേക്കേറ്റ് ജോണ്‍ എന്ന കഥാപാത്രമായി അജു എത്തുമ്പോള്‍ വൈദികനായാണ് അനൂപ് മേനോന് എത്തുന്നതെന്നാണ് വിവരം. ഡോ.റോണി രാജ്, അജി ജോണ്‍, അജിത് തലപ്പിള്ളി, ആശാ അരവിന്ദ്, നിജിലാ .കെ .ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജന്‍ ,അബ്രാംരതീഷ്, ആവണി എന്നിവരാണ് മറ്റ് താരങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ്.കെ.എന്‍.നിര്‍മ്മിക്കുന്ന ചിത്രം സംഗീതം ഒരുക്കിയിരിക്കുന്നത് സാം സി.എസ് ആണ്.