വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ഗവർണർ പരിണിതപ്രജ്ഞനായ വ്യക്തിയല്ലെന്നും സംസ്കാരമുള്ള ഒരാളുടെ വായിൽ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവർണറിൽ നിന്നുണ്ടാകുന്നതെന്നും മന്ത്രി വി ശിവൻകുട്ടി. എസ്എഫ്ഐ വിദ്യാർത്ഥികളെ ബ്ലഡി ക്രിമിനൽസ് എന്നാണ് ഗവര്‍ണര്‍ വിളിച്ചതെന്നും, പോലീസിനെ ഷെയിംലെസ്സ് പീപ്പിൾ എന്നാണ് ഗവര്‍ണര്‍ സംബോധന ചെയ്തതെന്നും വി ശിവൻകുട്ടി വിമര്‍ശിച്ചു. സ്പീക്കര്‍ എ എൻ ഷംസീറിന്റെ ഇന്നലത്തെ പ്രതികരണത്തിനുള്ള പരോക്ഷ മറുപടിയിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം.
ഗവർണർ പരിണിത പ്രജ്ഞനായ വ്യക്തിയല്ലെന്ന് മന്ത്രി ശിവൻകുട്ടി
