ജാതി വിവേചനം നടക്കുന്നു എന്നാരോപണ ത്തിന്റെ പേരിൽ സമരം ചെയ്യുന്ന
കെ.ആര്.നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികളുമായി മന്ത്രി ആര്.ബിന്ദു തിങ്കളാഴ്ച ചര്‍ച്ച നടത്തും. രാവിലെ 11.30ന് തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച.
ജാതി വിവേചനം കാണിക്കുന്നെവെന്ന് ആരോപണമുയര്‍ന്ന കെ.ആര്.നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ കഴിഞ്ഞദിവസം രാജിവച്ചിരുന്നു.
ജാതി വിവേചനം, പ്രവേശനത്തിൽ സംവരണ അട്ടിമറി, വിദ്യാർത്ഥികൾക്ക് സൗകര്യങ്ങൾ നിഷേധിക്കൽ തുടങ്ങിയ ആരോപണങ്ങളെ തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ദീർഘനാൾ സമരം ചെയ്തിരുന്നു. തുടർന്ന് 2 അംഗ കമ്മീഷനെ നിയമിക്കുകയും വിദ്യാർത്ഥികളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കമ്മീഷൻ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
തുടർന്നാണ് ഡയറക്ടർ
ശങ്കര്‍ മോഹൻ രാജിവച്ചത്.
എന്നാൽ ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിക്കുംവരെ സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. ഈ അവസരത്തിലാണ് മന്ത്രി വിദ്യാർത്ഥികളുമായി ചർച്ച നടത്തുക.