റിപ്പബ്ലിക് ദിന ക്യാമ്പില്‍ കേരള എന്‍.സി.സിയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചെന്ന് മന്ത്രി ആര് ബിന്ദു. രാജ്യത്തെ ഏറ്റവും മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുള്ള ട്രോഫി സ്വന്തമാക്കി കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് ചരിത്രം കുറിച്ചു. ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ച് സംസ്ഥാനത്തിന് അഭിമാനമായി മാറിയ കേഡറ്റുകളെ ഫെബ്രുവരി അഞ്ചിന് ആദരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്ന് പങ്കെടുത്ത 124 കേഡറ്റുകളും വിവിധ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്ന് മന്ത്രി ബിന്ദു പറഞ്ഞു. ഡയറക്ടര്‍ ജനറല്‍ എന്‍.സി.സി ന്യൂഡല്‍ഹിയുടെ പ്രത്യേക പരാമര്‍ശത്തിന് രണ്ട് കേഡറ്റുകള്‍ അര്ഹരായിയെന്നും മന്ത്രി ബിന്ദു പറഞ്ഞു.കേരള സര്‍ക്കാര്‍ നല്കിയ എല്ലാ പിന്തുണയ്ക്കും എന്‍ സി സി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ജെ.എസ്. മങ്കത്ത് വി.എസ്.എം അഭിനന്ദനവും നന്ദിയും അറിയിച്ചതും മന്ത്രി പങ്കുവെച്ചു.
റിപ്പബ്ലിക് ദിന ക്യാമ്പില്‍ കേരള എന്‍.സി.സിയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചെന്ന് മന്ത്രി ആര് ബിന്ദു
