ഓട്ടിസം ബാധിതനായ പതിനാറുകാരന് ക്രൂര മർദനമേറ്റ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ ബിന്ദു. രണ്ടു ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം. തിരുവനന്തപുരം സെന്റ് ആന്റ്സ് കോൺവെന്റിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന സ്നേഹ ഭവനിലെ സിസ്റ്റർ മർദിച്ചുവെന്നാണ് പരാതി. കുട്ടിയുടെ ശരീരത്തിൽ വടി ഉപയോഗിച്ച് മർദ്ദിച്ച ചില പാടുകൾ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പ്രിൻസിപ്പലിനോട് ചോദിച്ചപ്പോൾ അനുസരണക്കേടിന്റെ ഭാഗമായി അടിച്ചതാണെന്നും ക്ഷമിക്കണമെന്നും പറഞ്ഞു. പിന്നീടും മർദ്ദനമേറ്റതിനെത്തുടർന്നാണ് പരാതി നൽകിയത്.
ഓട്ടിസം ബാധിതനായ പതിനാറുകാരന് ക്രൂര മർദനമേറ്റ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ ബിന്ദു
