കരുതലും കൈത്താങ്ങും പറവൂർ താലൂക്ക് അദാലത്ത് ഉദ്ഘാടനം ചെയ്ത് മന്ത്രി പി.രാജീവ്. പൊതുജനങ്ങളുടെ അപേക്ഷകളിൽ തീർപ്പ് വൈകിപ്പിക്കുന്നത് അഴിമതിയായി കണക്കാക്കണമെന്നും ഫയലുകളിൽ തീർപ്പു കൽപ്പിക്കുകയെന്നാൽ കക്ഷിക്ക് അനുകൂല തീരുമാനമെടുക്കുക എന്നു മാത്രമല്ല നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി സാധ്യമായ പരിഹാരം വേഗത്തിൽ ലഭ്യമാക്കണമെന്നും സാധ്യമല്ലാത്ത കാര്യങ്ങൾ എത്രയും വേഗം അപേക്ഷകനെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ അദാലത്ത് കഴിയുമ്പോഴും പരാതികൾ കുറയ്ക്കുകയാണു സർക്കാരിൻ്റെ ലക്ഷ്യമെന്നും അദാലത്തിൽ ഉയരുന്ന പൊതുപ്രശ്നങ്ങൾ സർക്കാർ സമഗ്രമായി പരിഗണിക്കുമെന്നും ഇവയിൽ ചട്ടങ്ങളിലും നിയമങ്ങളിലും ഇളവു വേണ്ട കാര്യങ്ങൾ സർക്കാർ ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.